എടയാർ സിങ്ക് വക സ്ഥലത്ത് ഫോർച്യൂൺ വ്യവസായ പാർക്ക്
Mail This Article
കൊച്ചി∙ എടയാർ സിങ്ക് ലിമിറ്റഡ് (മുൻ ബിനാനി സിങ്ക്) കമ്പനി വക 108 ഏക്കർ സ്ഥലത്ത് വിവിധ വ്യവസായങ്ങൾക്കായി ക്ലസ്റ്റർ അടിസ്ഥാനത്തിൽ പാർക്കും ലോജിസ്റ്റിക് ഹബ്ബും സ്ഥാപിക്കുന്നു. ഗൾഫിലെ മലയാളി വ്യവസായ ഗ്രൂപ്പായ ഫോർച്യൂൺ നടപ്പാക്കുന്ന പദ്ധതിക്ക് ഫോർച്യൂൺ ഗ്രൗണ്ട് എന്നാണു പേര്.
എടയാർ സിങ്കിന്റെ ബാങ്ക് ബാധ്യതയായ 300 കോടി തീർത്ത് പുറമേ 500 കോടി കൂടി മുടക്കി 800 കോടി നിക്ഷേപത്തിലാണ് പദ്ധതി. 25 ലക്ഷം ചതുരശ്രയടിയിൽ കെട്ടിടങ്ങളുണ്ടാവും. 2026ൽ പൂർത്തിയാവുമ്പോഴേക്കും നൂറോളം സംരംഭകരുടെ വകയായി 2500 കോടിയുടെ നിക്ഷേപവും 6000 തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്നതായി എംഡി മുഹമ്മദ് ബിസ്മിത്ത് അറിയിച്ചു
ഭൂമി വിവിധ സോണുകളായി തിരിച്ച് ഫാർമ, ഭക്ഷ്യ സംസ്കരണ, സമുദ്രോൽപന്ന, പെട്രോകെമിക്കൽ ക്ലസ്റ്ററുകൾ ഒരുക്കും. പാർക്കിലെ കെട്ടിടങ്ങൾ വ്യവസായങ്ങൾക്ക് വാടകയ്ക്കെടുക്കുകയുമാവാം. ബിസിനസ് സെന്റർ, മെഡിക്കൽ സെന്റർ, കൺവൻഷൻ കേന്ദ്രം, എക്സ്പോ സൗകര്യം, കണ്ടെയ്നർ സ്റ്റേഷനുകൾ, ഡ്രൈവർമാരുടെ താമസ സൗകര്യങ്ങളോടു കൂടിയ ട്രക്ക് പാർക്കിങ് എന്നിവയും സജ്ജീകരിക്കും.