പ്രകൃതി വാതക പൈപ് ലൈൻ; ജൂലൈയിൽ കൂടുതൽ കണക്ഷനുകൾ : മുഖ്യമന്ത്രി
Mail This Article
×
തിരുവനന്തപുരം ∙ മംഗളൂരു –കൊച്ചി പ്രകൃതി വാതക പൈപ് ലൈൻ വഴി ജൂലൈയോടെ കൂടുതൽ പ്രദേശങ്ങളിൽ പാചകവാതക വിതരണം ആരംഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് ജില്ലയിലെ പനങ്ങാട്, ബാലുശ്ശേരി, നന്മണ്ട പഞ്ചായത്തുകളിൽ ജൂലൈയിൽ കണക്‌ഷൻ നൽകും. കോഴിക്കോട്ടെ ഉണ്ണികുളം പഞ്ചായത്തിൽ ഗാർഹിക കണക്‌ഷൻ നൽകിത്തുടങ്ങിയിട്ടുണ്ട്. കിനാലൂർ ഇൻഡസ്ട്രിയൽ പാർക്കിലും ജൂലൈയിൽ പൈപ് ലൈൻ കണക്ടിവിറ്റി നൽകും. നല്ലളം, വെസ്റ്റ് ഹിൽ തുടങ്ങിയ വ്യവസായ മേഖലകളിലും പാലക്കാട് പുതുശ്ശേരി, ഇലപ്പുള്ളി പഞ്ചായത്തുകളിൽ വീടുകളിലും അടുത്ത ഡിസംബറിൽ നൽകാനാകും. തൃശൂർ ജില്ലയിൽ ചൊവ്വന്നൂർ, കുന്നംകുളം, ഗുരുവായൂർ, ചാവക്കാട് എന്നിവിടങ്ങളിൽ വീടുകളിൽ എത്തിക്കാനുള്ള പൈപ് ലൈൻ പുരോഗമിച്ചുവരുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.