‘നിറപറ’ ബ്രാൻഡ് വിപ്രോ ഏറ്റെടുക്കുന്നു
Mail This Article
കൊച്ചി∙ നിറപറ ബ്രാൻഡ് വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിങ് കമ്പനിക്കു സ്വന്തം. ഉൽപാദന സൗകര്യങ്ങളും ഫാക്ടറികളും നിലവിലുള്ള ഉടമസ്ഥതയിൽ തന്നെ തുടരും. നിറപറ ബ്രാൻഡ് കൂടുതൽ വിപണികളിലേക്ക് വിപ്രോ വ്യാപിപ്പിക്കും. കാലടിയിൽ 1976ൽ കെ.കെ. കർണൻ ആരംഭിച്ച റൈസ് മില്ലാണ് 46 വർഷം കൊണ്ടു വളർന്ന് വർഷം 400 കോടിയിലേറെ വിറ്റുവരവ് നേടി കയറ്റുമതി ഉൾപ്പെടെ വിവിധ രംഗങ്ങളിൽ പ്രമുഖ ബ്രാൻഡ് ആയത്.
വിവിധ അരി ബ്രാൻഡുകളും മസാല കറിപൗഡറുകളും അച്ചാറുകളും മുറുക്ക്, ഏത്തയ്ക്ക വറ്റൽ പോലുള്ള ഇനങ്ങളും നിറപറ ബ്രാൻഡിൽ ഉൽപാദനം നടത്തുന്ന കെ.കെ.ആർ ഗ്രൂപ്പിന്റേതായുണ്ട്. ഐടി രംഗത്ത് പ്രശസ്തമായ വിപ്രോ ഉപഭോക്തൃ മേഖലയിലും പ്രമുഖ ബ്രാൻഡാണ്. ഏറ്റെടുക്കലിനു ശേഷവും നിറപറ എന്ന ബ്രാൻഡ് പേര് അതുപോലെ തുടരും. എത്ര തുകയ്ക്കാണ് ഏറ്റെടുക്കൽ എന്നു വെളിപ്പെടുത്തിയിട്ടില്ല. പുതിയ വിപണികളിലേക്കു വ്യാപിക്കുന്നതോടെ ഉൽപാദനം വർധിപ്പിക്കേണ്ടി വരും.