അവശ്യ മരുന്നുകളുടെ വില പരിധി വിടരുത്
Mail This Article
ന്യൂഡൽഹി ∙ പാരസെറ്റമോൾ ഉൾപ്പെടെ അവശ്യമരുന്നുകൾക്കു നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) ഉയർന്ന വിലപരിധി നിശ്ചയിച്ചു. ഇതുപ്രകാരം, പാരസെറ്റമോൾ 650 മില്ലിഗ്രാം ഗുളിക ഒന്നിന് 1.78 രൂപയാണ് (ജിഎസ്ടി ഒഴികെ) വില. ഏതു കമ്പനി ഉൽപാദിപ്പിച്ചാലും വില ഉയർന്ന പരിധിക്കു പുറത്തേക്കു പോകാൻ പാടില്ല. ജിഎസ്ടി അധികമായി ചേർക്കാം. അതേസമയം, ജിഎസ്ടി ചേർത്ത ശേഷവും ഉയർന്ന പരിധിക്കു താഴെയാണ് വിലയെങ്കിൽ നിലവിലെ വില തുടരാം. ഉയർന്ന വിലയെക്കാൾ കൂടുതൽ ഈടാക്കിയാൽ ആ തുക പലിശ സഹിതം കെട്ടിവയ്ക്കണമെന്നും എൻപിപിഎ വിജ്‍ഞാപനത്തിൽ വ്യക്തമാക്കുന്നു.
നിശ്ചിത ബ്രാൻഡുകളുടെ മരുന്നു സംയുക്തങ്ങളുടെ ചില്ലറവിപണി വില (ജിഎസ്ടി ഇല്ലാതെ):
ആന്റിബയോട്ടിക്:
അമോക്സിലിൻ ക്ലൗവുലനേറ്റ് ആന്റിബയോട്ടിക് മരുന്ന് കോംബോ പാക്ക് (മാലിക് ലൈഫ്സയൻസസ്) – 168.43 രൂപ
സെഫ്റ്റസിഡിം ആന്റിബയോട്ടിക് ഇൻജക്‌ഷൻ സൊല്യൂഷൻ വയൽ (സിപ്ല) –2500 രൂപ
പ്രമേഹം:
മെറ്റഫോർമിൻ ഗ്ലൈമിപ്രൈഡ് വോഗ്‍ലിബോസ് ഗുളിക (അകുംസ് ഫാർമ)–11.60 രൂപ
നേത്രചികിത്സ:
മോക്സിഫ്ലോക്സസിൻ ലോറ്റിപ്രെഡ്നോൾ മരുന്ന് (പ്യൂർ ആൻഡ് കെയർ ഹെൽത്ത്കെയർ/സിപ്ല) –27.43 രൂപ
ആന്റിഫംഗൽ:
ഇട്രകോണസോൾ കാപ്സ്യൂൾ (രാവൻഭെൽ ഹെൽത്കെയർ/മാൻകൈൻഡ് ഫാർമ) –11.00 രൂപ
ശ്വാസകോശരോഗം:
അസറ്റൈൽസിസ്റ്റീൻ + അസിബ്രോഫിലിൻ(പ്യൂർ ആൻഡ് കെയർ ഹെൽത്കെയർ/കാഡില) –14.91 രൂപ
ജലദോഷപ്പനി:
പാരസെറ്റമോൾ കോംബിനേഷൻ(ഡല്ലാസ് ഡ്രഗ്സ്/മൈക്രോ ലാബ്സ്) –2.76 രൂപ
അസിഡിറ്റി:
റാബിപ്രസോൾ+ഒൻഡാൻസെട്രോൺ (ഡല്ലാസ് ഡ്രഗ്സ്/മൈക്രോ ലാബ്സ്) –5.90 രൂപ
പ്രധാന മരുന്നുകളുടെ ഉയർന്ന വില പരിധി: (ജിഎസ്ടി ഒഴികെ, ഗുളിക/യൂണിറ്റ് ഒന്നിന്)
രക്താതിസമ്മർദം:
അമിലോഡിപിൻ (2.5mg) - 1.59 രൂപ
റാമിപ്രിൽ (2.5mg) –4.65 രൂപ
ടെലിമിസാർട്ടൻ (20mg) - 3.44 രൂപ
പ്രമേഹം
മെറ്റ്ഫോർമിൻ(1000mg) 3.52 രൂപ
തൈറോയിഡ്:
ലിവോതൈറോക്സിൻ (50 മൈക്രോഗ്രാം) –.92 രൂപ
രക്തം കട്ടപിടിക്കുന്നതിനെതിരെ:
ഹെപ്പാരിൻ – മില്ലിലീറ്ററിന് 1000 ഐയു ഉള്ളത്
എംഎല്ലിന് –18.92 രൂപ
ഇതു തന്നെ മില്ലിലീറ്ററിന് 5000 ഐയു ഉള്ളത്
എംഎല്ലിന് –53.48 രൂപ
ബാക്ടീരിയ മൂലമുള്ള അണുബാധ:
സെഫഡ്രോക്സിൽ (500mg)– 3.99 രൂപ
കിൻഡമൈസിൻ(150mg) -14.59 രൂപ
പാർക്കിൻസൺസ് രോഗം:
ലിവോഡോപ 100mg+ കാർബിഡോപ 25mg -2.30 രൂപ
ഹെപറ്റൈറ്റിസ് ബി:
എൻടസെവിർ(1mg) –116.15 രൂപ
സോഫോസ്ബുവിർ(400mg) - 468.32 രൂപ
എയ്ഡ്സ്:
നെവിറൈപിൻ(200mg)– 14.09 രൂപ
റാൽറ്റെഗ്രാവിർ (400mg)–131.81 രൂപ
ഡരുനാവിർ (600mg) –137.73 രൂപ
യൂറിക് ആസിഡ് സംബന്ധമായ ചികിത്സ:
അലോപുരിനോൾ 300mg -5.02 രൂപ
മലേറിയ:
ഹൈഡ്രോക്സിക്ലോറിക്വീൻ (400mg) –12.31 രൂപ
അപസ്മാരം, നാഡിവ്യൂഹ ചികിത്സ:
കാർബമസ്പീൻ (200mg) – 2.14 രൂപ
ക്ലോബസം (5mg) – 4.94 രൂപ
ലെവട്രിയസിറ്റം (250mg) –5.57 രൂപ
ലോറസെപം (1mg) –2.06 രൂപ
സോഡിയം വാൽപ്രോറ്റ് (300mg)– 3.98 രൂപ
വിരശല്യം, മന്ത്:
മെബെൻഡസോൾ (100mg) – 2.59 രൂപ
ഡൈഈഥൈൽകാർബമസ്പീൻ (100mg)–1.49 രൂപ
മാനസിക, വിഷാദരോഗ ചികിത്സയിലേത്:
ഹാലോപെരിഡോൾ(1.5mg) - 1.37 രൂപ
റിസ്പെരിഡോൺ(1mg) - 2.66 രൂപ
അമിട്രിപ്ടൈലിൻ(50mg) - 5.34 രൂപ