ഐപിഎൽ ആവേശത്തിൽ ബിസിനസ് ജെറ്റ് ടെർമിനൽ
Mail This Article
×
കൊച്ചി∙ ഇന്നു നടക്കുന്ന ഐപിഎൽ ലേലത്തോട് അനുബന്ധിച്ച് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ബിസിനസ് ജെറ്റ് ടെർമിനലിന് ചാകര. ഇന്നലെ രാത്രി മുതൽ ഇന്ന് ഉച്ച വരെ പത്തോളം ബിസിനസ് ജെറ്റ് വിമാനങ്ങൾ എത്തുമെന്നാണ് വിമാനത്താവള അധികൃതരെ അറിയിച്ചിട്ടുള്ളത്. സൺ ടിവി, ജിഎംആർ, ഗോയങ്ക, റിലയൻസ്, ജെഡബ്ല്യുഎസ് തുടങ്ങിയ കമ്പനികളുടെ ജെറ്റ് വിമാനങ്ങളാണ് എത്തുക. സാധാരണ രണ്ടോ മൂന്നോ സ്വകാര്യ ജെറ്റ് വിമാനങ്ങളോ ചാർട്ടർ വിമാനങ്ങളോ പ്രതിദിനം കൊച്ചിയിൽ എത്താറുണ്ട്. 10 വിമാനങ്ങൾ എത്തുന്നത് ആദ്യമായാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.