ADVERTISEMENT
കൊച്ചി∙ രണ്ടു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നു സ്വർണ വില ഇന്നലെ പവന് 40,720 രൂപയിലേക്കു താഴ്ന്നു. മൂന്നു ദിവസം തുടർച്ചയായി ഉയർന്ന സ്വർണ വില ഇന്നലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്.  ഗ്രാമിന് 5090 രൂപയായിരുന്നു ഇന്നലത്തെ വില. 2020 ഓഗസ്റ്റ് 7ന് രേഖപ്പെടുത്തിയ ഗ്രാമിന് 5250 രൂപയാണ് ഇതുവരെയുള്ള ഉയർന്ന നിരക്ക്. 3 ദിവസമായി പവന് 680 രൂപയാണ് വർധിച്ചത്. രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ നേരിയ കുറവ് ഉണ്ടായതാണ് ഇവിടെയും വില കുറയാൻ കാരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com