16,000 കോടിയുടെ ഹരിത ബോണ്ടുമായി റിസർവ് ബാങ്ക്
Mail This Article
×
ന്യൂഡൽഹി∙ 8,000 കോടി രൂപ വീതമുള്ള രണ്ടു ഗഡുക്കളായി ഹരിത ബോണ്ടുകൾ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക്. ഈ മാസം 25നും ഫെബ്രുവരി 9നുമാണ് ഇവ അവതരിപ്പിക്കുന്നത്. കാർബൺ സാന്ദ്രത കുറയ്ക്കുന്നതു ലക്ഷ്യമിട്ടു പൊതുമേഖലയിൽ നടപ്പാക്കുന്ന പദ്ധതികൾക്കാകും തുക വിനിയോഗിക്കുക. കഴിഞ്ഞ കേന്ദ്ര ബജറ്റിലെ നിർദേശങ്ങളിലൊന്നാണ് ഹരിത ബോണ്ടുകൾ. 5, 10 വർഷം കാലാവധിയുള്ളവയാണ് ബോണ്ടുകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.