ADVERTISEMENT

ന്യൂ‍ഡൽഹി ∙ ഓട്ടോ എക്സ്പോയുടെ രണ്ടാം ദിനം വിവിധ കമ്പനികൾ അവതരിപ്പിച്ചത് 23 വാഹനങ്ങൾ. ചില കൺസപ്റ്റ് വാഹനങ്ങളുടെ ആദ്യ രാജ്യാന്തര അവതരണത്തിനും  ഓട്ടോ എക്സ്പോ വേദിയായി. ലോകത്തിലെ ആദ്യ ഹൈഡ്രജൽ ഫ്യൂവൽ സെൽ മൾട്ടി പർപ്പസ് വെഹിക്കിൾ എന്ന വിശേഷണമുള്ള ‘യുനിക് 7’ എംജി എക്സ്പോയിൽ  അവതരിപ്പിച്ചു. 605 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുന്ന  വാഹനത്തിൽ 7 പേർക്കു യാത്ര ചെയ്യാനാകും. മാരുതി സുസുക്കി രണ്ടു പുതിയ എസ്‌യുവികൾ അവതരിപ്പിച്ചു. കോംപാക്ട് എസ്‌യുവി ഫ്രോനെക്സ്, ഓഫ് റോഡ് വിഭാഗത്തിൽപ്പെട്ട  ജിംനി എന്നിവയുടെ ബുക്കിങ് ആരംഭിച്ചു. 

കാർഗോ–പാസഞ്ചർ വിഭാഗത്തിൽപ്പെട്ട 4 വാഹനങ്ങളാണ്  എസ്എംഎൽ ഇസുസു അവതരിപ്പിച്ചത്. എംടിഎ ഇ–മൊബിലിറ്റി  രാജ്യത്തെ ആദ്യ ഓട്ടോമറ്റിക് ഡ്യുവൽ സ്പീഡ് ട്രാൻസ്മിഷൻ ഇലക്ട്രിക് മുച്ചക്ര വാഹനമായ ഷേരയാണ് അവതരിപ്പിച്ചത്. ഇലക്ട്രിക് മൊബിലിറ്റി കമ്പനിയായ മോട്ടോവോൾട്ട് മൾട്ടി പർപ്പസ് ഇ–സ്കൂട്ടർ  എക്സ്പോയിൽ  അവതരിപ്പിച്ചു. ജൂപ്പിറ്റർ ഇലക്ട്രിക് മൊബിലിറ്റി രണ്ട് വാഹനങ്ങളാണ്  അവതരിപ്പിച്ചത്. ഇവ ജൂണിൽ വിപണിയിലെത്തും.  ബിസിനസ് വ്യക്തികൾക്കാണ് ഇന്ന് ഓട്ടോ എക്സ്പോ സന്ദർശിക്കാൻ അവസരം. ഗ്രേറ്റർ നോയിഡയിലെ  ഇന്ത്യ എക്സ്പോയിൽ നടക്കുന്ന പ്രദർശനം കാണാൻ നാളെ മുതൽ 18 വരെ പൊതുജനങ്ങൾക്ക് അവസരമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com