ADVERTISEMENT

കൊച്ചി ∙ മലയാള മനോരമയുടെ ഈ വർഷത്തെ ബജറ്റ് പ്രഭാഷണം നിർവഹിക്കുന്നതു ഡൽഹി ജവാഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎൻയു) യിലെ സെന്റർ ഫോർ ഇക്കണോമിക് സ്‌റ്റഡീസ് ആൻഡ് പ്ലാനിങ് പ്രഫസർ ഡോ. ബിശ്വജിത് ധർ. ഫെബ്രുവരി ആറിനു വൈകിട്ട് ആറിനു കലൂർ ഗോകുലം കൺവൻഷൻ സെന്ററിലാണു പ്രഭാഷണം. മനോരമയുടെ ബജറ്റ് പ്രഭാഷണ പരമ്പരയിൽ ഇരുപത്തിനാലാമത്തേതാണിത്. 

ലോക വ്യാപാര സംഘടനയുമായുള്ള ഇന്ത്യയുടെ ചർച്ചകൾക്കു സഹായകമായ പഠനങ്ങൾ നടത്താൻ സ്‌ഥാപിതമായ കേന്ദ്രത്തിന്റെ മേധാവിയെന്ന നിലയിൽ വർഷങ്ങളോളം പ്രവർത്തിച്ച ബിശ്വജിത് ഒട്ടേറെ രാജ്യാന്തര പ്രതിനിധിസംഘങ്ങളിലും അംഗമായിരുന്നു.  ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ,

വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ തുടങ്ങി ഐക്യരാഷ്‌ട്ര സംഘടനയുടെ വിവിധ വിഭാഗങ്ങളുടെ കൺസൽറ്റന്റ്, എക്‌സ്‌പോർട് – ഇംപോർട് ബാങ്ക് ഓഫ് ഇന്ത്യയിലെ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. രാജ്യാന്തര സെമിനാറുകളിൽ ശ്രദ്ധേയമായ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും പ്രസിദ്ധീകരണങ്ങളിൽ സമകാലിക സാമ്പത്തിക പ്രശ്‌നങ്ങൾ വിശകലനം ചെയ്യുന്ന ലേഖനങ്ങൾ എഴുതുകയും ചെയ്‌തിട്ടുള്ള ബിശ്വജിത് മികച്ച പ്രഭാഷകനുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com