ADVERTISEMENT

മുംബൈ∙ വ്യോമയാനമേഖലയിൽ വൻ വളർച്ച ലക്ഷ്യമിട്ട് രാജ്യത്തെ വിമാനക്കമ്പനികൾ. 1100ൽ ഏറെ പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകി വമ്പൻ വിപുലീകരണത്തിന് ഒരുങ്ങുകയാണ് വിമാനക്കമ്പനികൾ. എയർ ഇന്ത്യ 470 വിമാനങ്ങൾ വാങ്ങാൻ കഴിഞ്ഞ ദിവസം കരാർ ഒപ്പിട്ട് ലോകശ്രദ്ധ നേടിയിരുന്നു.

ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ വിമാനക്കരാറായി ഇതു വിലയിരുത്തപ്പെടുന്നു. ബോയിങ്, എയർബസ് എന്നിവയിൽനിന്നാണ് വിമാനം വാങ്ങുക. 370 വിമാനങ്ങൾ കൂടി അധികമായി വാങ്ങാനുള്ള ഓപ്ഷനും കരാറിലുണ്ടെന്ന്  എയർ ഇന്ത്യ ചീഫ് കമേഴ്സ്യൽ ആൻഡ് ട്രാൻസ്ഫർമേഷൻ ഓഫിസർ നിപുൻ അഗർവാൾ ഇന്നലെ പറഞ്ഞു. 

ഇൻഡിഗോ വിമാനക്കമ്പനി പലഘട്ടങ്ങളിലായി നൽകിയ 500 വിമാനങ്ങൾക്കുള്ള ഓർഡർ നിലവിലുണ്ട്. ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 22 പുതിയ വിമാനങ്ങളാണ് ഇൻഡിഗോ സർവീസിന് ഇറക്കിയത്. ഇതോടെ അവരുടെ വിമാനങ്ങളുടെ എണ്ണം 300 ആയി. ആകാശ എയർലൈൻസ് ഓർഡർ ചെയ്തിട്ടുള്ള 72 ബോയിങ് 737 മാക്സ് നാരോ ബോഡി എയർക്രാഫ്റ്റുകളിൽ 17 എണ്ണം കയ്യിൽകിട്ടി. 2027ൽ മുഴുവൻ വിമാനങ്ങളും കിട്ടും. ഈ വർഷം അവസാനത്തോടെ ഇതിലും വലിയ വിമാന ഓർഡർ നൽകുമെന്നും കമ്പനി ചീഫ് എക്സിക്യൂട്ടീവ് വിനയ് ദുബെ അറിയിച്ചു. 

ഗോ ഫസ്റ്റ് നൽകിയിരിക്കുന്ന ഓർഡർ 72 വിമാനങ്ങളുടേതാണ്. വിസ്താരയ്ക്ക് 17 വിമാനങ്ങൾക്കൂടി ബോയിങ്ങിൽനിന്ന് കിട്ടാനുണ്ട്. പ്രത്യക്ഷ ഓർഡറുകൾ എല്ലാം ഉൾപ്പെടെ രാജ്യത്തേക്ക് എത്താനിരിക്കുന്നത് 1115 വിമാനങ്ങൾ. നിലവിൽ 700 വാണിജ്യ എയർക്രാഫ്റ്റുകളാണ് ഇന്ത്യയിൽ സർവീസിലുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com