ADVERTISEMENT

വാഷിങ്ടൻ∙ സർഗാത്മക നിർമിത ബുദ്ധി ചാറ്റ്ബോട് ആയ ചാറ്റ്ജിപിടി ഉയർത്തിയ വെല്ലുവിളി നേരിടാൻ കടുത്ത നടപടികളുമായി മെറ്റയും. വാട്സാപ്, ഇൻസ്റ്റഗ്രാം, മെസ്സെൻജർ തുടങ്ങിയ ഉൽപന്നങ്ങളിൽ നിർമിത ബുദ്ധി സംയോജിപ്പിക്കുന്നതിനുള്ള ഗവേഷണത്തിനായി ഉന്നതതല ഗ്രൂപ്പ് രൂപീകരിക്കുമെന്ന് മെറ്റ അറിയിച്ചു. ചീഫ് പ്രോഡക്റ്റ് ഓഫിസറായ ക്രിസ് കോക്സിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് മെറ്റയിലെ വിവിധ ടീമുകളുമായി ചേർന്നു പ്രവർത്തിക്കുമെന്ന് സിഇഒ മാർക്ക് സക്കർബർഗ് സമൂഹമാധ്യമ പോസ്റ്റിലൂടെ അറിയിച്ചു. 

ചാറ്റ്ജിപിടിക്ക് ബദൽ നിർമിക്കാൻ ശതകോടീശ്വരൻ ഇലോൺ മസ്ക് ഗവേഷണ കേന്ദ്രം സ്ഥാപിക്കാനും ഒരുങ്ങുകയാണ്. ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിന്റെ നിർമിത ബുദ്ധി യൂണിറ്റായ ഡീപ്മൈൻഡിൽനിന്ന് രാജിവച്ച ഗവേഷകൻ ഇഗോർ ബബൂഷ്കിയെ ചുമതല ഏൽപിച്ചതായാണ് വിവരം. ചാറ്റ്ജിപിടിയുടെ ഉടമകളായ ഓപ്പൺഎഐയുടെ സ്ഥാപക അംഗമായിരുന്നു ഇലോൺ മസ്ക്. 2018ൽ സ്ഥാപനത്തിൽനിന്നു രാജിവയ്ക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com