ADVERTISEMENT

ന്യൂയോർക്ക്∙ 11036 കോടി ഡോളർ ആസ്തിയും 8859 കോടി ഡോളർ നിക്ഷേപവുമുള്ള ബാങ്ക് ആയിരുന്നു യുഎസിൽ തകർന്ന സിഗ്നേച്ചർ. സിലിക്കൺ വാലി ബാങ്കിനു സമാനമായി ഫെഡറൽ ഡിപ്പോസിറ്റ് ഇൻഷുറൻസ് കോർപറേഷൻ (എഫ്ഡിഐസി) ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇരുബാങ്കുകളിലെയും നിക്ഷേപം പൂർണമായും തിരികെ നൽകുമെന്ന് ട്രഷറി ഡിപാർട്മെന്റ്, ഫെഡറൽ റിസർവ്, എഫ്‍ഡിഐസി എന്നിവ വ്യക്തമാക്കിയത് നിക്ഷേപകർക്ക് ആശ്വാസമായി. ഇതുമായി ബന്ധപ്പെട്ട നഷ്ടത്തിന്റെ ഭാരം നികുതിദായകരുടെമേൽ വരില്ലെന്നും പ്രസ്താവനയിൽ പറയുന്നു. നിക്ഷേപകരുടെ ആവശ്യങ്ങൾ നിറവേറ്റാനായി ബാങ്കുകൾക്ക് അധിക ഫണ്ടിങ് നൽകുമെന്ന് ഫെഡറൽ റിസർവ് അറിയിച്ചു. 

സിഗ്നേച്ചറിന്റെ തകർച്ചയ്ക്കു പിന്നിൽ?

സിലിക്കൺ വാലി ബാങ്കിന്റെ (എസ്‍വിബി) തകർച്ചയ്ക്കു പിന്നാലെ പടർന്ന ആശങ്ക തന്നെയാണ് സിഗ്നേച്ചറിനും വിനയായത്. എന്നാൽ നവംബറിൽ  സാം ബാങ്ക്മാൻ ഫ്റൈഡിന്റെ എഫ്ടിഎക്സ് എന്ന വമ്പൻ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചിന്റെ തകർച്ചയ്ക്കും ഇതിൽ പങ്കുണ്ട്. ക്രിപ്റ്റോ ബിസിനസുകാർ ഏറെ നിക്ഷേപകരായുള്ള ബാങ്ക് ആയിരുന്നു സിഗ്നേച്ചർ. എഫ്ടിഎസ്കസിനും സിഗ്നേച്ചറിൽ നിക്ഷേപമുണ്ടായിരുന്നു. എക്സ്ചേഞ്ച് പൊളിഞ്ഞപ്പോൾ തങ്ങളുടെ മൊത്തം നിക്ഷേപ തുകയുടെ 0.1% മാത്രമാണ് എഫ്ടിഎക്സിന്റേതെന്ന് സിഗ്നേച്ചർ വിശദീകരിക്കാൻ ശ്രമിച്ചു.

തുടർന്ന് ഡിസംബർ മുതൽ ക്രിപ്റ്റോ നിക്ഷേകരിൽ നിന്ന് അകലം പാലിക്കാനായിരുന്നു ബാങ്കിന്റെ ശ്രമം. മൊത്തം നിക്ഷേപത്തിന്റെ 15 മുതൽ 20% മാത്രമായി ക്രിപ്റ്റോ നിക്ഷേപങ്ങൾ നിജപ്പെടുത്താനും നീക്കമുണ്ടായി. എസ്‍വിബി തകർന്നതോടെയാണ് വലിയൊരു പങ്ക് നിക്ഷേപകരും ഒറ്റയടിക്ക് തുക പിൻവലിച്ചു തുടങ്ങിയത്. ഭൂരിഭാഗം പേർക്ക് ഇൻഷുറൻസ് പരിധിയായ 2.5 ലക്ഷം ഡോളറിനു മുകളിൽ നിക്ഷേപമുണ്ടായിരുന്നതും ആശങ്ക വർധിപ്പിച്ചു.

ജോ ബൈഡൻ യുഎസ് പ്രസിഡന്റ്- നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ നിങ്ങൾ നിക്ഷേപിച്ച തുക ലഭിച്ചിരിക്കും. അമേരിക്കൻ ബാങ്കിങ് സംവിധാനം സുരക്ഷിതമാണെന്ന് നിങ്ങൾക്ക് ഉറപ്പിക്കാം.'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com