ADVERTISEMENT

ന്യൂഡൽഹി∙ ഏകദേശം 10 ദിവസത്തിനകം ഹാൾമാർക്കിങ് മുദ്രയായ എച്ച്‌യുഐഡി (ഹാൾമാർക്ക് യുണീക് ഐഡന്റിഫിക്കേഷൻ) വഴി സ്വർണാഭരണങ്ങളുടെ തൂക്കം അറിയാനുള്ള സംവിധാനം നടപ്പാക്കുമെന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്). സി–ഡാക് ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണെന്ന് ബിഐഎസ് ഡയറക്ടർ ജനറൽ പ്രമോദ് കുമാർ തിവാരി പറഞ്ഞു. ജ്വല്ലറികളുടെ പേര് എച്ച്‍യുഐഡി വഴി നൽകുന്നതും ഒഴിവാക്കും. നിലവിൽ സ്വർണത്തിന്റെ ഹാൾമാർക്കിങ് സമയത്ത് തൂക്കം നോക്കുന്നുണ്ടെങ്കിലും ബിഐഎസ് കെയർ മൊബൈൽ ആപ്പിൽ എച്ച്‌യുഐഡി നൽകിയാൽ തൂക്കം ലഭ്യമല്ല. 

സ്വർണത്തിന്റെ നിർബന്ധിത ഹാൾമാർക്കിങ്ങിനുള്ള (എച്ച്‍യുഐഡി) 3 മാസം വരെ സാവകാശം രാജ്യത്ത് പഴയ സ്റ്റോക് വെളിപ്പെടുത്തിയ 16,243 ജ്വല്ലറികൾക്ക് മാത്രമാണെന്ന് ബിഐഎസ് വ്യക്തമാക്കി. മറ്റ് ജ്വല്ലറികൾക്ക് ഏപ്രിൽ ഒന്നു മുതൽ എച്ച്‌യുഐഡി (ഹാൾമാർക്ക് യുണീക് ഐഡന്റിഫിക്കേഷൻ) മുദ്രയുള്ള സ്വർണാഭരണങ്ങൾ മാത്രം വിൽക്കാനേ അനുമതിയുള്ളൂ. ജ്വല്ലറി ഉടമകൾ നൽകിയ ഹർജിയിന്മേൽ കേരള ഹൈക്കോടതിയുടെ ഉത്തരവ് സംബന്ധിച്ച് ആശയക്കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com