ADVERTISEMENT

മിഡ്സൈസ് എസ്‌യുവി വിപണിയിൽ കടുത്ത മൽസരമാണ്. പക്ഷേ, എല്ലാവർക്കും കച്ചവടം കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇക്കൊല്ലം നമുക്ക് 2 താരങ്ങളെക്കൂടി ആ വിപണിയിലേക്ക് പ്രതീക്ഷിക്കാം. ഒന്ന് ഉറപ്പായിക്കഴിഞ്ഞു– സിട്രോൻ സി3 എയർക്രോസ്. ഷോറൂമുകളിലേക്ക് ഇക്കൊല്ലം രണ്ടാം പകുതിയിലെത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ആദ്യപ്രദർശനം കഴിഞ്ഞയാഴ്ച നടത്തി. ഹോണ്ടയുടെ മോഡലാണ് മറ്റൊന്ന്. അതിന്റെ വിശദവിവരങ്ങൾ വരാനിരിക്കുന്നു.

ഫ്രഞ്ച് ബ്രാൻഡായ സിട്രോൻ ചെന്നൈയിലെ ഫാക്ടറിയിലാണ് സി3 എയർക്രോസ് നിർമിക്കുക. സി3 എന്ന ഉയരമുള്ള ഹാച്ബാക്ക് കഴിഞ്ഞ വർഷം പുറത്തിറക്കിയിരുന്നു. അതിന്റെ ഇലക്ട്രിക് രൂപം ഏതാനും മാസംമുൻപ് വിപണിയിലെത്തി. ഇതേ പ്ലാറ്റ്ഫോമിലാണ് സി3 എയർക്രോസ് എങ്കിലും 4.3 മീറ്റർ നീളവുമായി മിഡ്സൈസ് എസ്‌യുവി വിപണിയിൽ ആർക്കും പിന്നിലാകാത്ത വലുപ്പമാണ് അതിന്റേത്. മറ്റാർക്കുമില്ലാത്ത ഒരു സൗകര്യവുമൊരുക്കുന്നു– വേണമെങ്കിൽ 7 സീറ്റർ ആയും ലഭിക്കും. മൂന്നാംനിര ആയാണ് 2 സീറ്റുകൾ. അവ ഓരോന്നായി പ്രത്യേകം ഇളക്കിമാറ്റാവുന്നതുമാണ്. സീറ്റ് മടക്കിയിട്ടാലും ലഗേജ് ഇടം പോരെങ്കിൽ സീറ്റ്തന്നെ എടുത്തു മാറ്റാം.

2671മില്ലിമീറ്റർ വീൽബേസ് ഉള്ളതിന്റെ ഗുണം കാബിനിലെ വിശാലമായ ഇടമായി പരിണമിക്കുന്നു. 200 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും എയർക്രോസിന്റെ പ്ലസ് പോയിന്റാകും.1.2 ലീറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനാണുണ്ടാവുക. 110 എച്ച്പി കരുത്തുള്ളത്. സി3 ഹാച്ബാക്കിൽ ഇത് മാനുവൽ ഗിയർബോക്സിനൊപ്പം മാത്രമാണെത്തുന്നത്. എയർക്രോസിൽ ഓട്ടമാറ്റിക് ഗിയർബോക്സുള്ള വേരിയന്റുകളുണ്ടാകുമോ എന്നു കമ്പനി വ്യക്തമാക്കിയിട്ടില്ല.

വിപണിയിലെ മറ്റ് മോഡലുകളുടെ രീതിവച്ചു നോക്കിയാൽ 10 ലക്ഷം രൂപയ്ക്കടുത്താകും വില തുടങ്ങുക എന്നു പ്രതീക്ഷിക്കാം.ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഫോക്സ്‌വാഗൻ ടൈഗുൻ, സ്കോഡ കുഷാക്, എംജി ആസ്റ്റർ എന്നിവയാണ് വിപണിയിലെ മറ്റ് മിഡ്‌സൈസ് എസ്‌യുവികൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com