ADVERTISEMENT

ന്യൂഡൽഹി ∙ കേരളത്തിൽ 4 മാതൃകാ ഭക്ഷണത്തെരുവുകൾ സ്ഥാപിക്കാൻ ആരോഗ്യമന്ത്രാലയം 4 കോടി രൂപ അനുവദിക്കും. ഇതുൾപ്പെടെ തുടക്കത്തിൽ രാജ്യത്തു 100 തെരുവുകൾ സ്ഥാപിക്കാനാണു തീരുമാനം. ഇതിനു ദേശീയ ആരോഗ്യദൗത്യത്തിനു കീഴിൽ 100 കോടി രൂപ അനുവദിച്ചു. കേരളത്തിലെ ഓരോ മാതൃകാ തെരുവിനും 1 കോടി രൂപ വീതമാണു നൽകുക. ടൂറിസം വികസനത്തിനു ഗുണകരമാകുമെങ്കിലും ഭക്ഷണത്തെരുവുകളിലെ വൃത്തിഹീനമായ സാഹചര്യം രോഗകാരിയായി മാറുന്നത് ഒഴിവാക്കുകയാണ് പ്രധാനലക്ഷ്യം.

2016ലെ കണക്കുപ്രകാരം, ഇന്ത്യയിൽ വൃത്തിഹീനമായ ഭക്ഷ്യസാഹചര്യങ്ങൾ മൂലം രോഗമുണ്ടാകുന്നത് ചൈനയെക്കാൾ 40% വരെ കൂടുതലാണെന്നു ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മികച്ച ശുചിത്വസംവിധാനങ്ങൾ, കുടിവെള്ളം, മാലിന്യസംസ്കരണ മാർഗങ്ങൾ തുടങ്ങിയവയോടെ മാതൃക ഭക്ഷണത്തെരുവുകൾ നിർദേശിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com