ADVERTISEMENT
ഘടകങ്ങൾ പൂർണമായും ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ അസംബിൾ ചെയ്തു വിൽക്കുന്ന പ്രീമിയം 7-സീറ്റർ എസ്‌യുവി കോഡിയാക്കിന് സ്കോഡ പ്രതീക്ഷിച്ചതിനെക്കാൾ ഡിമാൻഡ്. കഴിഞ്ഞവർഷം ഇന്ത്യയ്ക്കായി നീക്കിവച്ച 1200 കോഡിയാക്കിനും 24 മണിക്കൂറിനകം ബുക്കിങ് ലഭിച്ചതിനാൽ ഇക്കൊല്ലം 3000 കോഡിയാക്ക് കിറ്റുകൾ എത്തിച്ച് അസംബിൾ ചെയ്തു വിൽക്കാനാണ് കമ്പനിയുടെ തീരുമാനം. ഏറ്റവും പുതിയ ബിഎസ് - 6 വ്യവസ്ഥകൾ പാലിക്കുന്ന മോഡലാണ് പുതിയ കോഡിയാക്ക്. 190 എച്ച്പി കരുത്തുള്ള 2- ലീറ്റർ ടർബോ പെട്രോൾ എൻജിനും 7-സ്പീഡ് ഡ്യൂവൽ ക്ലച്ച് ഓട്ടമാറ്റിക് ഗിയർ സംവിധാനവുമാണുള്ളത്. ഫോർ വീൽ ഡ്രൈവ് സൗകര്യമുണ്ട്. 37.99 ലക്ഷം രൂപ മുതൽ 41.39 ലക്ഷം രൂപ വരെയാണ് ഷോറൂംവില. 9 എയർബാഗുകൾ വരെയുള്ള സുരക്ഷാ സജ്ജീകരണങ്ങളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com