ADVERTISEMENT

കൊച്ചി∙ടൂറിസം മേഖലയിൽ രാജ്യത്തെ ഏറ്റവും വലിയ ബയർ-സെല്ലർ മേളയായ കേരള ട്രാവൽ മാർട്ടിന്റെ രണ്ടാം വെർച്വൽ പതിപ്പ് ഇന്നു മുതൽ 12 വരെ നടക്കും. ഡിജിറ്റൽ സാധ്യതകൾ പ്രയോജനപ്പെടുത്തി ലോകമെമ്പാടുമുള്ള വ്യാപാര പങ്കാളികളിലേക്കും വിനോദസഞ്ചാരികളിലേക്കും എത്തിച്ചേരാനുള്ള അവസരമാണിത്. ടൂറിസം മേഖലയിലെ പുതിയ പ്രവണതകളെക്കുറിച്ചുള്ള അവതരണങ്ങളുണ്ട്. പ്രധാന വിഷയങ്ങളിൽ വിദഗ്ധർ പങ്കെടുക്കുന്ന സെമിനാറുകളും നടക്കും.

2021ലെ ആദ്യ വെർച്വൽ പതിപ്പിൽ 44,500 ബിസിനസ് മീറ്റിംഗുകളും ഓൺലൈൻ ചർച്ചകളും നടന്നിരുന്നു. നാളെ മുതൽ 12 വരെ രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ബിസിനസ് കൂടിക്കാഴ്ചകൾ. സെമിനാറുകൾ 3 മുതൽ 4 വരെ. ഇന്ന് വൈകിട്ട് 7–ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com