വിപണിയിൽ കലക്കൻ ഗോളുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്; നേട്ടം 20%
Mail This Article
മുംബെ. ചൊവ്വാഴ്ചത്തെ പ്രീ–മാർക്കറ്റ് സെഷനിൽ കുതിച്ചുയർന്ന് ഇംഗ്ലീഷ് ഫുട്ബോൾ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഓഹരികൾ. ഖത്തറിലെ ഷെയ്ക് ജാസിം ബിന്‍ ഹമദ് അൽ–താനി ഫുട്ബോൾ ക്ലബ് ലേലത്തിൽ ഏറ്റെടുക്കുന്നുവെന്ന വാർത്തയെ തുടർന്നാണ് നേട്ടമെടുപ്പ്. രാജ്യത്തെ മുൻ പ്രധാനമന്ത്രിയുടെ പുത്രനാണ് ഷെയ്ക് ജാസിം. ഖത്തറിലെ അൽ–വാതൻ പത്രമാണ് ഏറ്റെടുക്കൽ സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഭാഗത്തുനിന്നും വന്നിട്ടില്ല. ഏകദേശം 628 കോടി ഡോളറിനാണ് ഷെയ്ക് ജാസിം ടീമിനെ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ‍്ചയാണ് തീരുമാനം അറിയിക്കേണ്ടതെങ്കിലും ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല. നിലവിൽ അമേരിക്കയിലെ ഗ്ലാസർ കുടുംബമാണ് ക്ലബിന്റെ അവകാശികൾ. ഏകദേശം 750 കോടി ഡോളറിനാണ് ടീമിന്റെ അവകാശം കുടുംബം സ്വന്തമാക്കിയിരിക്കുന്നത്.
English summary- Manchester United shares pop 20% over takeover bid