ADVERTISEMENT

Q- ഞാൻ ഒരു വിദ്യാർഥിയാണ്. നിലവിൽ 2500 രൂപ മാസം സ്കോളർഷിപ് ലഭിക്കുന്നുണ്ട്. ഭാവിയിൽ ഉന്നത പഠനത്തിനായി ഇതു നിക്ഷേപം നടത്തണമെന്നാണ് എന്റെ ആഗ്രഹം. എവിടെ നിക്ഷേപിക്കുന്നതാണ് നല്ലത്?

 സി.ആർ.ദേവനന്ദ, തിരൂർ

A- ഉന്നത പഠനത്തിന്റെ കാലാവധിയെ കുറിച്ച് ചോദ്യത്തിൽ പരാമർശിച്ചിട്ടില്ല. നിക്ഷേപത്തെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് നിക്ഷേപ കാലാവധി. നിക്ഷേപത്തിന്റെ നഷ്ട സാധ്യത കുറച്ച് മികച്ച ആദായം ലഭ്യമാക്കുവാൻ കാലാവധിക്ക് അനുയോജ്യമായ നിക്ഷേപം തിരഞ്ഞെടുക്കാം. ഹ്രസ്വകാല നിക്ഷേപമാണെങ്കിൽ മ്യൂച്വൽ ഫണ്ടിലെ ബോണ്ട് ഫണ്ടുകളിൽ എസ്ഐപി നിക്ഷേപം, റെക്കറിങ് ഡിപ്പോസിറ്റ് ഇവ അനുയോജ്യമാണ്. മൂന്നുവർഷം മുതൽ ഏഴ് വർഷം വരെയാണ് നിക്ഷേപ കാലാവധി എങ്കിൽ ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടുകളിലെ എസ്ഐപി അനുയോജ്യമാണ്. ദീർഘകാല നിക്ഷേപങ്ങൾക്ക് ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിൽ എസ്ഐപി അനുയോജ്യമായ നിക്ഷേപ രീതിയാണ്. കഴിഞ്ഞ 10 വർഷങ്ങളായി ഓഹരി സൂചിക അധിഷ്ഠിത ഫണ്ടിൽ പ്രതിമാസം 2500 രൂപ നിക്ഷേപിച്ചിരുന്നു എങ്കിൽ 7 ലക്ഷം രൂപയോളം നിക്ഷേപം വളർന്നേനെ.

വി.ആർ.ധന്യ സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനർ, തിരുവനന്തപുരം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com