ഹോർട്ടികോർപ്പിൽ ആദായവിൽപന
Mail This Article
തിരുവനന്തപുരം ∙ പൊതുവിപണിയിൽ പച്ചക്കറി വില കുതിക്കുമ്പോൾ കൃഷി വകുപ്പിനു കീഴിലുള്ള ഹോർട്ടികോർപ് വിൽപനശാലയിൽ വിലയിൽ ഗണ്യമായ കുറവ്. 1 രൂപ മുതൽ 47 രൂപ വരെ പൊതുവിപണിയിൽ നിന്നു വിലകുറച്ചാണ് പച്ചക്കറി വിൽക്കുന്നതെന്ന് ഹോർട്ടികോർപ് അറിയിച്ചു.
ഇഞ്ചി, തക്കാളി, കാരറ്റ്, പയർ, ബീൻസ്, വെള്ളരി, ബീറ്റ്റൂട്ട്, ചെറിയ ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയവയ്ക്കാണ് വില കുറവ്.പൊതുവിപണിയിൽ ഇഞ്ചി (കിലോയ്ക്ക്) വില 240യാണ്. ഹോർട്ടികോർപ്പിൽ ഇന്നലത്തെ വില 198 രൂപ. പൊതുവിപണിയിൽ 120 രൂപ വിലയുള്ള ബീൻസിന് 94 രൂപയാണ് ഹോർട്ടികോർപ്പിലെ വില. കൂടുതൽ പച്ചക്കറികൾ പുറത്തു നിന്ന് എത്തിച്ച് പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
ഹോർട്ടികോർപ് വിൽപനശാലകളിലെ ഇന്നലത്തെ പച്ചക്കറി വില (കിലോഗ്രാമിന്) ബ്രാക്കറ്റിൽ തിരുവനന്തപുരം ചാല മാർക്കറ്റിലെ ഇന്നലത്തെ വില:
അമര – 32 (40)
കത്തിരി–65 (70)
വെണ്ട–43 (55)
പാവയ്ക്ക (നാടൻ)–82 (90)
പയർ– (നാടൻ)–83 (90)
മത്തൻ–29 (35)
ചെറിയ മുളക്– 96 (110)
പേയൻ കായ– 28(40)
മാങ്ങ– 25(40)
പടവലം–37(40)
ചെറിയ നാരങ്ങ– 49 (50)
വലിയ നാരങ്ങ– 99 (100)
കാരറ്റ്– 99 (110)
ബീൻസ്– 94(120)
വെള്ളരി– 35(55)
തക്കാളി– 49(55)
കാബേജ്–3 4(35)
ബീറ്റ്റൂട്ട്– 42(60)
സവാള– 25(28)
ചെറിയ ഉള്ളി– 69(90)
ഉരുളക്കിഴങ്ങ്– 32(35)
ഏത്തക്കായ (നാടൻ)– 61(64)
കോവയ്ക്ക (നാടൻ)– 47(60)
സലാഡ് വെള്ളരി– 39(45)
നെല്ലിക്ക– 32(50)
കോളിഫ്ലവർ– 77(78)
മുരിങ്ങക്കായ –79(80)
ചേമ്പ്(ചെറുത്)–45(50)
ചേമ്പ്(വലുത്)–115(150)
ഇഞ്ചി–198(240)
ചേന– 67(70)
മല്ലിയില–127(160)
കാപ്സിക്കം–84(90)
വില വർധന : ശക്തമായ നടപടി വേണമെന്ന് മന്ത്രി
തിരുവനന്തപുരം ∙ സംസ്ഥാനത്ത് പച്ചക്കറികളുടെയും അവശ്യസാധനങ്ങളുടെയും വിലക്കയറ്റം കൃത്രിമമായി സൃഷ്ടിക്കുന്നതാണോയെന്ന് പരിശോധിക്കാൻ കലക്ടർമാർക്ക് മന്ത്രി ജി.ആർ.അനിൽ നിർദേശം നൽകി. വില വർധന നിയന്ത്രിക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കണം. പരിശോധനകൾ നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഓരോ ജില്ലയിലെയും വിലക്കയറ്റം സംബന്ധിച്ച് കലക്ടർമാരുടെ അധ്യക്ഷതയിൽ ജില്ലാ /താലൂക്ക് സപ്ലൈ ഓഫിസർമാരും ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരും അടങ്ങുന്ന വില നിലവാര നിരീക്ഷണ സമിതി കാര്യക്ഷമമായി പ്രവർത്തിക്കണം. എഡിഎം/ആർഡഒ/ അസി. കലക്ടർമാർ ഉൾപ്പെടെയുള്ളവർ പരിശോധനകൾക്കു നേതൃത്വം നൽകണം. ഹോൾ സെയിൽ ഡീലർമാരുമായി കലക്ടർമാർ ചർച്ച നടത്തണം. തമിഴ്നാട്, കർണാടക, ആന്ധ്ര ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾ കർശന പരിശോധന നടത്തണമെന്നും മന്ത്രി നിർദേശിച്ചു.