നാടൻ ഉൽപന്നങ്ങളുമായി ഗ്രാമശ്രീ സ്റ്റോർ
Mail This Article
×
കോഴിക്കോട് ∙ ഹോർട്ടികോർപ് സംസ്ഥാനത്തു 1000 ഗ്രാമശ്രീ ഫ്രാഞ്ചൈസി സ്റ്റോറുകൾ ആരംഭിക്കുമെന്നു ചെയർമാൻ എസ്.വേണുഗോപാൽ പറഞ്ഞു. ഓണത്തിനു മുൻപു 250 സ്റ്റോറുകൾ തുടങ്ങും. ഗുണനിലവാരമുള്ള നാടൻ ഉൽപന്നങ്ങളാണു വിതരണം ചെയ്യുക, ഫാർമർ പ്രൊഡ്യൂസർ കമ്പനിയിൽ ഉൽപാദിപ്പിക്കുന്ന മൂല്യവർധിത ഉൽപന്നങ്ങൾ, പൊതുമേഖല സ്ഥാപന ഉൽപന്നങ്ങൾ, മൂന്നാർ ശീതകാല പച്ചക്കറി, മറയൂർ ശർക്കര, തേൻ, പഴ വർഗങ്ങൾ, അരി തുടങ്ങിയവ സ്റ്റോറിൽ ലഭിക്കും. കർഷകരിൽ നിന്നു ഉൽപന്നങ്ങൾ സംഭരിക്കാൻ എല്ലാ ജില്ലകളിലും ഹോർട്ടികോർപ് ഫാം ക്ലബ് രൂപീകരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.