ADVERTISEMENT

ന്യൂഡൽഹി∙ ചെറിയ ഓൺലൈൻ പണമിടപാടുകൾ അതിവേഗം നടത്താനുള്ള യുപിഐ ലൈറ്റ് സേവനം ഇനി 'ഗൂഗിൾ പേ'യിലും. 200 രൂപയിൽ താഴെയുള്ള യുപിഐ ഇടപാടുകൾ പിൻ നമ്പർ ടൈപ്പ് ചെയ്യാതെ ഇതുവഴി നടത്താനാകും. യുപിഐ സെർവർ തകരാറും വേഗക്കുറവും ഈ ഈടപാടുകളെ ബാധിക്കില്ല.

200 രൂപ വരെയുള്ള ഇടപാടുകൾക്കായി ആപ്പിൽ പ്രത്യേകമായ ഒരു ‘വോലറ്റ്’ ആണിത്. ഇതിൽ പരമാവധി 2,000 രൂപ വരെ ഒരുസമയം സൂക്ഷിക്കാം. വോലറ്റിൽ നിന്നായതിനാൽ ഇവ ബാങ്ക് സ്റ്റേറ്റ്മെന്റിലും പാസ്‍ബുക്കിൽ രേഖപ്പെടുത്തില്ല. പേയ്ടിഎം, ഫോൺപേ, ഭീം ആപ്പുകളിൽ ഈ സേവനം നിലവിൽ ലഭ്യമാണ്.

യുപിഐ ലൈറ്റ് എങ്ങനെ?

∙  ഗൂഗിൾ പേ തുറന്ന് വലതുവശത്ത് മുകളിലായുള്ള നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ടാപ് ചെയ്യുക.

∙  'Set up payment methods' എന്നതിനു താഴെ വലതുവശത്തായി യുപിഐ ലൈറ്റ് എന്ന് ഓപ്ഷൻ കാണാം.

∙  യുപിഐ ലൈറ്റ് പേജിൽ 'Continue' കൊടുക്കുക.

∙  2,000 രൂപയിൽ താഴെയുള്ള തുക ഇഷ്ടമനുസരിച്ച് യുപിഐ വഴി ഇതിലേക്ക് ആഡ് ചെയ്യാം. ഇതിന് യുപിഐ പിൻ നൽകണം. ഇതോടെ യുപിഐ ലൈറ്റ് സേവനം ആക്ടീവ് ആകും.

∙  ഇനി മുതൽ 200 രൂപയിൽ താഴെയുള്ള പേയ്മെന്റ് ഗൂഗിൾ പേ വഴി നടത്തുമ്പോൾ പിൻ ആവശ്യമില്ല. സെർവർ തകരാറുണ്ടെങ്കിലും പേയ്മെന്റ് അതിവേഗം നടക്കും. യുപിഐ ലൈറ്റിലെ പണം തീരുന്നതനുസരിച്ച് ടോപ്–അപ്പ് ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com