ബെംഗളൂരുവിൽ ലിഥിയം ബാറ്ററി പ്ലാന്റ് വരുന്നു
Mail This Article
×
ബെംഗളൂരു∙ ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ലിഥിയം ബാറ്ററികളുടെ നിർമാണ പ്ലാന്റ് യുഎസിലെ ഇന്റർനാഷനൽ ബാറ്ററി കമ്പനി (ഐബിസി) ബെംഗളൂരുവിൽ ആരംഭിക്കുന്നു. 8000 കോടിരൂപയുടെ പ്ലാന്റ് ദേവനഹള്ളിയിലെ ഐടിഐആർ വ്യവസായ മേഖലയിലാണ് ആരംഭിക്കുകയെന്ന് കർണാടക വ്യവസായ മന്ത്രി എം.ബി പാട്ടീൽ അറിയിച്ചു. 1000 പേർക്കു നേരിട്ടു ജോലി ലഭിക്കും. ലിഥിയം ബാറ്ററി ഉൽപാദനം സാധ്യമായാൽ ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയുമെന്ന് ഐബിസി ഇന്ത്യ പ്രസിഡന്റ് വെങ്കിടേഷ് വാലൂരി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.