ADVERTISEMENT

ന്യൂയോർക്ക്∙ പ്രധാനമന്ത്രി നരേന്ദ്രമോദിയും ടെസ്‌ല, സ്പെയ്സ് എക്സ് സിഇഒ ഇലോൺ മസ്കുമായുള്ള കൂടിക്കാഴ്ചയിൽ സ്റ്റാർലിങ്ക് പദ്ധതിയും ചർച്ചയായി. കൃത്രിമ ഉപഗ്രഹങ്ങളുടെ സഹായത്തോടെ ഭൂമിയിൽ എവിടെയും അതിവേഗം, കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് എത്തിക്കുന്ന സ്പെയ്സ് എക്സിന്റെ പദ്ധതിയാണ് സ്റ്റാർലിങ്ക്. ഇന്ത്യയുടെ വിദൂരഗ്രാമങ്ങളിലേക്ക് ഇന്റർനെറ്റ് എത്തിക്കാനുള്ള കമ്പനിയുടെ ശേഷിയും മസ്ക് മോദിയോട് വിവരിച്ചു. അടുത്ത വർഷം ഇന്ത്യയിൽ എത്തുമെന്നും മസ്ക് പറഞ്ഞു. ടെസ്‌ല പ്ലാന്റുകൾ ഇന്ത്യയിൽ ആരംഭിക്കുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. 

ഇതു കഴിയുന്നത്ര വേഗത്തിലാക്കും. മോദിയുടെ ആരാധകനെന്ന് ആദ്യം തന്നെ വ്യക്തമാക്കിയ മസ്ക് ഇന്ത്യയിൽ നിക്ഷേപം നടത്താൻ വലിയ താൽപര്യമുണ്ടെന്നും അറിയിച്ചു. ഇന്ത്യയുടെ പുരോഗതിയിൽ ക്രിയാത്മകമായി സംഭാവന ചെയ്യും. ലോകത്തിലെ മറ്റു വലിയ രാജ്യങ്ങളെക്കാൾ സാധ്യതകളുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ഭാവിയെക്കുറിച്ചോർക്കുമ്പോൾ തനിക്ക് ആവേശമാണെന്നും മസ്ക് പറഞ്ഞു. ഹെഡ്ജ് ഫണ്ട് സ്ഥാപകൻ റേ ഡാലിയോ, നൊബേൽ സമ്മാന ജേതാവു കൂടിയായ സാമ്പത്തിക ശാസ്ത്രജ്ഞൻ പോൾ റോമർ തുടങ്ങിയവരുമായും മോദി കൂടിക്കാഴ്ച നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com