ADVERTISEMENT

കൊച്ചി ∙ മുളകിന്റെയും ജീരകത്തിന്റെയും കരുത്തിലേറി ഏപ്രിൽ – മേയ് കാലയളവിൽ ഇന്ത്യ നേടിയതു 6702.52 കോടി രൂപയുടെ വിദേശനാണ്യം. കയറ്റുമതി വരുമാനത്തിന്റെ പകുതിയിലേറെയും സമ്മാനിച്ചതു മുളകും ജീരകവുമാണ്. മുൻ വർഷം ഇതേ കാലയളവിൽ 4746.85 കോടി രൂപയായിരുന്നു കയറ്റുമതി വരുമാനം; 41% വർധന.

ആഭ്യന്തര വിപണിയിൽ സുഗന്ധ വ്യഞ്ജനങ്ങൾക്കു വില വർധിച്ചതും സാമ്പത്തിക പ്രതിസന്ധി മൂലം ചില വിദേശ രാജ്യങ്ങളിൽ നിന്നുള്ള ആവശ്യം കുറഞ്ഞതും പ്രതിസന്ധിയായെങ്കിലും അവയെല്ലാം മറികടന്നാണു മികച്ച കയറ്റുമതി നേടാൻ കഴിഞ്ഞതെന്നു സ്പൈസസ് ബോർഡ് സെക്രട്ടറി ഡി.സത്യൻ പറഞ്ഞു. ഏപ്രിലിൽ മാത്രം 1,43,523 ടൺ സുഗന്ധവ്യഞ്ജനങ്ങളാണു കയറ്റുമതി ചെയ്തത്.കഴിഞ്ഞ സാമ്പത്തിക വർഷം 31,761.38 കോടി രൂപയായിരുന്നു വരുമാനം. വർധന 4.74 %. കയറ്റുമതിയിൽ മുന്നിൽ മുളകു തന്നെ; 33 %. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com