ആദ്യപാദത്തിൽ മികച്ച പ്രകടനം; 52 ആഴ്ചയിലെ നേട്ടത്തിൽ ബജാജ് ഫിനാൻസ് ഓഹരി
Mail This Article
മുംബൈ ∙ ജൂലൈ 4ന് വ്യാപാരം ആരംഭിച്ചതോടെ നിക്ഷേപകർക്ക് മികച്ച നേട്ടം സമ്മാനിച്ച് ബജാജ് ഫിനാൻസ് ഓഹരികൾ. ആദ്യഘട്ട വ്യാപാരത്തിൽ 8% ഉയര്‍ന്ന ഓഹരി 2023 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് നേട്ടത്തിൽ ഏറെ മുന്നിലാണ്. നിക്ഷേപത്തിൽ മാത്രം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 46% വർധനവാണ് കമ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജൂലൈ 26നു ചേരുന്ന ബോർഡ് യോഗത്തിൽ ഒന്നാംപാദ ഫലം പുറത്തുവിടുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനെ തുടർന്നാണ് ഓഹരി വിപണിയിൽ ലാഭമെടുപ്പു തുടരുന്നത്. 11.30യോടെ 7.13 ശതമാനം നേട്ടത്തിൽ 7856 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 5485.7ൽ നിന്നും ഓഹരി ഇതുവരെ 43.59% മുന്നേറി. കഴിഞ്ഞ ഒരു മാസത്തിൽ മാത്രം സ്റ്റോക്ക് 11.82 % നേട്ടം നിക്ഷേപകർക്ക് നൽകി. ബജാജ് ഫിനാൻസ് ഓഹരി 9250 രൂപയിലേക്കെത്തുമെന്നാണ് മോർഗൻ ആൻഡ് സ്റ്റാൻലി ബ്രോക്കറേജ് പ്രവചിച്ചിരിക്കുന്നത്.
English summary: bajaj finance hits 52 week high on robust business update