ഫെഡറൽ ബാങ്ക്: അറ്റാദായം 42% കൂടി
Mail This Article
×
കൊച്ചി∙ നടപ്പ് സാമ്പത്തിക വർഷം ഒന്നാം പാദത്തിൽ 42% വർധനയോടെ ഫെഡറൽ ബാങ്ക് 853.74 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം 600.66 കോടിയായിരുന്നു. പ്രവർത്തനലാഭം 1302.35 കോടിയിലെത്തി. 33.8% വർധന. മൊത്തം ബിസിനസ് 21% വർധിച്ച് 405982.91 കോടിയായി. ആകെ വായ്പ മുൻ വർഷത്തെ 1,54391.5 കോടിയിൽ നിന്ന് 1,86592.74 കോടിയായി.
റീട്ടെയ്ൽ വായ്പകൾ 17% വർധിച്ച് 58,472.85 കോടി. കാർഷിക വായ്പ 23,287 കോടി. നിക്ഷേപത്തിലും വായ്പയിലും 21% വളർച്ച കൈവരിക്കാൻ സാധിച്ചതിലൂടെ ബാങ്കിന്റെ ആകെ ബിസിനസ് 4 ലക്ഷം കോടി എന്ന പ്രധാന നാഴികക്കല്ലാണു കടന്നിരിക്കുന്നതെന്ന് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.