ADVERTISEMENT

തിരുവനന്തപുരം ∙ ഊട്ടിയിൽനിന്നു പച്ചക്കറികളെത്തിച്ച് കേരളത്തിലെ തീവില നിയന്ത്രിക്കാൻ ഹോർട്ടികോർപ് നടപടി തുടങ്ങി. തമിഴ്നാട് ഹോർട്ടികോർപ് മിഷൻ മാർക്കറ്റിങ് വിഭാഗം ഉദ്യോഗസ്ഥരുമായി അടുത്തയാഴ്ച ചർച്ച നടത്തുമെന്ന് ഹോർട്ടികോർപ് എംഡി ജെ.സജീവൻ അറിയിച്ചു.  കർഷക കൂട്ടായ്മകളുമായി കരാറിൽ ഏർപ്പെടാനാണ് ശ്രമം. തെങ്കാശിയിലെ കർഷക സംഘടനകളുടെ സഹായത്തോടെ നിലവിൽ ഹോർട്ടികോർപ് വിൽപനശാലകളിലേക്ക് പച്ചക്കറി എത്തിക്കുന്നുണ്ട്. കേരളത്തിൽ വില കൂടുതലുള്ള പച്ചക്കറികൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നു സംഭരിച്ചും കുറഞ്ഞ വിലയ്ക്ക് സംസ്ഥാനത്ത് വിൽക്കാനും കൃഷി വകുപ്പ് ആലോചിക്കുന്നു. 

വിലയുടെ ഗ്രാഫ് ഉയർന്നു തന്നെ 

പൊതുവിപണിയിൽ പച്ചക്കറി വില കുത്തനെ ഉയരുകയാണ്. തക്കാളി, ഇഞ്ചി എന്നിവയുടെ വില റെക്കോർഡിട്ടു. കനത്ത മഴയെ തുടർന്ന് തമിഴ്നാട്ടിലും കർണാടകത്തിലും ഉണ്ടായ കൃഷിനാശമാണ് വില ഉയരാൻ കാരണം. വിലക്കയറ്റം രൂക്ഷമായതോടെ പല ചെറുകിട വ്യാപാരികളും തക്കാളിയും ഇഞ്ചിയും വാങ്ങുന്നതു നിർത്തി. ഇഞ്ചിക്ക് വിപണിയിൽ 200 രൂപയ്ക്കു മുകളിലാണ് വില. തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ തക്കാളി വില 100 മുതൽ 140 രൂപ വരെയാണ്. സവാളയുടെ വില 30 രൂപയിലേക്കു താഴ്ന്നപ്പോൾ ചെറിയ ഉള്ളി വില 140ൽ എത്തി. ഒരു മാസത്തിനു ശേഷമേ തമിഴ്നാട്ടിലെയും കർണാടകത്തിലെയും പച്ചക്കറികൾ വിളവെടുപ്പിന് പാകമാകൂ. വില കുറയാൻ അതു വരെ കാത്തിരിക്കണമെന്നാണ് വ്യാപാരികൾ പറയുന്നത്. 

ഹോർട്ടികോർപ് വില

കൃഷി വകുപ്പിനു കീഴിലുള്ള ഹോർട്ടികോർപ് വിൽപനശാലയിൽ വിലയിൽ ഗണ്യമായ കുറവുണ്ടെന്ന് അധികൃതർ അറിയിച്ചു.  

ഹോർട്ടികോർപ് വിൽ‍പനശാലകളിലെ ഇന്നലത്തെ പച്ചക്കറി വില(കിലോഗ്രാമിന്, രൂപയിൽ): 

കത്തിരി–39

വഴുതന–42

വെണ്ട–49

പാവയ്ക്ക–83

പയർ–82

മത്തൻ–32

വലിയ മുളക്–195

കാരറ്റ്–75

ബീൻസ്–95

‌വെള്ളരി–44

തക്കാളി–116

കാബേജ്–39

ബീറ്റ്റൂട്ട്–49

ചെറിയ നാരങ്ങ–55

ഇഞ്ചി–245

സവാള(പൂന)–30

ചെറിയ ഉള്ളി(ആന്ധ്ര)–88

ഉരുളൻകിഴങ്ങ്–38

കറിവേപ്പില–35

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com