ADVERTISEMENT

കൊച്ചി ∙ പുതുവൈപ്പിലെ പെട്രോനെറ്റ് എൽഎൻജി ടെർമിനലിൽ 600 കോടി രൂപ ചെലവിട്ടു രണ്ടാമതൊരു സ്റ്റോറേജ് ടാങ്ക് നിർമിക്കുന്നതു സംബന്ധിച്ചു നടന്നതു പ്രാഥമിക ആലോചന മാത്രം. പുതിയൊരു ടാങ്കിന്റെ പ്രായോഗികതയെക്കുറിച്ചു വിശദമായ പഠനം നടന്നിട്ടില്ലെന്നാണു വിവരം. 

നിലവിലെ ടാങ്കിന്റെ ശേഷിയുടെ 25% പോലും ഉപയോഗിക്കാൻ കഴിയാതെ പ്രതിസന്ധി നേരിടുകയാണു ടെർമിനൽ. പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡ് ഭാവി പദ്ധതികളുടെ സാധ്യതകളെക്കുറിച്ചു സ്റ്റോക് എക്സ്ചേഞ്ചുകളായ എൻഎസ്ഇ, ബിഎസ്ഇ എന്നിവയ്ക്കു സമർപ്പിച്ച റിപ്പോർട്ടിലാണു പുതുവൈപ്പ് ടെർമിനലിൽ പുതിയ സംഭരണ ടാങ്ക് നിർമാണ സാധ്യതയും പരാമർശിച്ചത്. അതിനപ്പുറം, പദ്ധതിയെക്കുറിച്ചു ഗൗരവപൂർണമായ ആലോചനകളൊന്നും ഒരു തലത്തിലും നടന്നതായി സൂചനയില്ല.

നിലവിലെ ശേഷിയുടെ പകുതി പോലും ഉപയോഗിക്കാൻ കഴിയാതിരിക്കെ, പുതിയൊരു ടാങ്ക് നിർമിച്ചു ശേഷി വർധിപ്പിക്കുന്നതിനുള്ള സാധ്യത കുറവാണെന്നാണു വിലയിരുത്തൽ. എന്നാൽ, കൊച്ചി – മംഗളൂരു എൽഎൻജി പൈപ്‌ലൈൻ കടന്നു പോകുന്ന മേഖലകളിൽ കൂടുതൽ വ്യവസായ സ്ഥാപനങ്ങൾ ഉയരുകയും മംഗളൂരുവിൽ നിന്നു കൂടുതൽ ആവശ്യം വരികയും ചെയ്താൽ രണ്ടാമതൊരു ടാങ്ക് കൂടി നിർമിച്ചു ശേഷി വർധിപ്പിക്കേണ്ടി വരും; സാധ്യത വിദൂരമാണെങ്കിലും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com