ADVERTISEMENT

ന്യൂഡൽഹി∙ യുഎസിലെ പ്രമുഖ ഇലക്ട്രോണിക് ചിപ്പ് നിർമാതാക്കളായ എഎംഡി അടുത്ത 5 വർഷത്തിനിടയിൽ ഇന്ത്യയിൽ 40 കോടി ഡോളറിന്റെ (ഏകദേശം 3289 കോടി രൂപ) നിക്ഷേപം നടത്തും. എഎംഡിയുടെ ഏറ്റവും വലിയ ചിപ് ഡിസൈൻ സെന്റർ (5 ലക്ഷം ചതുരശ്രയടി) ഈ വർഷം അവസാനം ബെംഗളൂരുവിൽ തുടങ്ങുമെന്നും ചീഫ് ടെക്നോളജി ഓഫിസർ മാർക് പേപ്പർമാസ്റ്റർ പറഞ്ഞു. ഇതിലൂടെ 3,000 എൻജിനീയറിങ് തൊഴിലുകൾ നൽകുമെന്നും ഗുജറാത്തിലെ ഗാന്ധിനഗറിൽ കേന്ദ്രസർക്കാർ സംഘടിപ്പിച്ച സെമികോൺ ഇന്ത്യ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

നിലവിൽ എഎംഡിക്ക് ഇന്ത്യയിൽ 6,500 ജീവനക്കാരുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനം ഉദ്ഘാടനം ചെയ്തു.ഫോക്സ്കോൺ പിന്മാറിയെങ്കിലും 2,000 കോടി ഡോളറിന്റെ സെമികണ്ടക്ടർ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാൾ പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടം രണ്ടരവർഷത്തിനുള്ളിൽ യാഥാർഥ്യമാകും. സാങ്കേതിക പങ്കാളികളായി ==3 കമ്പനികളെ കൊണ്ടുവരാനുള്ള ചർച്ച പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സെമികണ്ടക്ടർ പദ്ധതിയിൽ ഇന്ത്യയുടെ വിശ്വസ്ത പങ്കാളിയായിരിക്കും തങ്ങളെന്ന് ഫോക്സകോൺ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com