ADVERTISEMENT

ഡൽഹി∙ യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിക്യുജി പാർട്നേഴ്സിൽനിന്നുള്ള നിക്ഷേപത്തിൽ കുതിച്ചുയർന്ന് അദാനി പവർ ഓഹരികൾ. ഓഗസ്റ്റ് 17നു രാവിലെ നേട്ടത്തില്‍ ആരംഭിച്ച ഓഹരികള്‍ ആദ്യഘട്ട വ്യാപാരത്തിൽ 3 ശതമാനം വരെ മുന്നേറി. മറ്റു നിക്ഷേപകരോടൊപ്പം 9000 കോടിയുടെ നിക്ഷേപമാണ് അദാനി പവറിൽ ജിക്യുജി പാർട്നേഴ്സ് നടത്തിയത്. ഇതോടെ രാവിലത്തെ വ്യാപാരത്തിൽ അദാനി എന്റര്‍പ്രൈസസ്, അദാനി ട്രാൻസ്മിഷൻ, അദാനി വിൽമർ ഓഹരികളും മുന്നിലെത്തി.  

 

ബ്ലോക്ക് ഡീലിലൂടെ അദാനി പവറിന്റെ ആകെ 31.2 കോടി ഓഹരികളിലാണ് കഴിഞ്ഞദിവസം നിക്ഷേപം നടന്നത്. പ്രമോട്ടറന്മാരുടെ കൈവശമുള്ള കമ്പനിയുടെ 74.97% ഓഹരികളില്‍ 8.1% ഓഹരിയാണ് ഒരു ഓഹരിക്ക് 279.17 രൂപയ്ക്ക് നിക്ഷേപകർ സ്വന്തമാക്കിയത്. ഹിൻഡര്‍ബർഗ് റിസർചിന്റെ റിപ്പോർട്ടിനെ തുടര്‍ന്ന് ഇടിവു നേരിട്ട ഓഹരികളിൽ 2023 മാർച്ച് മുതലാണ് ജിക്യുജി പാർട്നേഴ്സ് നിക്ഷേപം നടത്തിത്തുടങ്ങിയത്.

 

കഴിഞ്ഞ 5 വർഷത്തിനിടെ നിക്ഷേപകർക്ക് 806.24 ശതമാനവും മൂന്നു വർഷത്തിൽ 664.37 ശതമാനവും റിട്ടേൺ നൽകിയ അദാനി പവർ നിലവിൽ ബുള്ളിഷായി തുടരുകയാണ്. കഴിഞ്ഞ 6 മാസത്തിനിടെ മാത്രം 82.53% നേട്ടം ഓഹരികളിലുണ്ടായി. 1,09,209 കോടി വിപണി മൂല്യമുള്ള കമ്പനിയിൽ വിദേശ സ്ഥാപനങ്ങളുടെ നിക്ഷേപവും വർധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. വരുമാനത്തിലും മൊത്ത ലാഭത്തിലും മികച്ച വർധനയാണ് 2023ൽ കമ്പനിക്കുണ്ടായത്. 

 

English summary: Adani Power Shares Climb Over 3 Percent in Early Trade

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com