ഇന്ത്യ ഈ വർഷം 6.7% വളരും: മൂഡീസ്
Mail This Article
×
ന്യൂഡൽഹി∙യുഎസ് ആസ്ഥാനമായ റേറ്റിങ് സ്ഥാപനമായ മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് ഈവർഷം ഇന്ത്യയ്ക്ക് 6.7% വളർച്ച പ്രവചിക്കുന്നു. നേരത്തെ 5.5% വളർച്ചയാണ് മൂഡീസ് പ്രവചിച്ചിരുന്നത്. സാമ്പത്തിക രംഗത്തെ കുതിപ്പ് പരിഗണിച്ചാണ് പ്രവചനം പുതുക്കിയത്. വിപുലമായ സേവന മേഖലയും മൂലധന വിനിയോഗവും വഴിയാണ് 2023ന്റെ രണ്ടാം പാദത്തിൽ ഇന്ത്യ നേടിയ 7.8% വളർച്ച കൈവരിച്ചതെന്ന് മൂഡീസിന്റെ വിശകലനമായ ഗ്ലോബൽ മാക്രോ ഔട്ട്ലുക് 2023–24 ചൂണ്ടിക്കാട്ടുന്നു. എന്നാൽ 2024ലെ ഇന്ത്യയുടെ വളർച്ച 6.5% ആയിരിക്കും എന്ന പ്രവചനം 6.1% ആക്കി മൂഡീസ് കുറച്ചിട്ടുണ്ട്. 2023ലെ വളർച്ചയെ അടിസ്ഥാനമാക്കിയാണ് ഈ മാറ്റം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.