ADVERTISEMENT

ബെംഗളൂരു∙ ആഭ്യന്തര യാത്രയ്ക്ക് കുറഞ്ഞ നിരക്കുമായി കഴിഞ്ഞ വർഷം തുടങ്ങിയ ആകാശ എയർ വ്യാപകമായി സർവീസുകൾ റദ്ദാക്കുന്നത് യാത്രക്കാർക്ക് തിരിച്ചടിയാകുന്നു. സർവീസ് റദ്ദാക്കിയാലും ടിക്കറ്റിന്റെ പണം തിരികെ ലഭിക്കാൻ കാലതാമസം നേരിടുന്നുണ്ട്. കഴിഞ്ഞ മാസം മാത്രം കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള 15 സർവീസുകളാണ് റദ്ദാക്കിയത്. 8 സർവീസുകൾ 2 മണിക്കൂറോളം വൈകിയാണ് യാത്ര തുടങ്ങിയത്. തിരുവോണത്തലേന്ന് കൊച്ചിയിലേക്കുള്ള സർവീസുകൾ റദ്ദാക്കിയതോടെ മാസങ്ങൾക്ക് മുൻപേ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്തവർ വെട്ടിലായി. 

ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പ്രതിദിനം 2 വീതം സർവീസുകളാണുള്ളത്. കസ്റ്റമർ കെയറിൽ നിന്ന് കൃത്യമായ വിശദീകരണം ലഭിക്കാറില്ലെന്നും പരാതിയുണ്ട്. 

പൈലറ്റുമാരുടെ ക്ഷാമമാണ് നിലവിലെ പ്രതിസന്ധിയുടെ പ്രധാന കാരണം. വിമാനക്കമ്പനിയുടെ സർവീസ് ചട്ടങ്ങളിൽ പ്രതിഷേധിച്ച് കാലാവധി പൂർത്തിയാക്കാതെ പൈലറ്റുമാർ വിട്ടുപോകുന്ന സാഹചര്യമുണ്ട്. ആകാശയുടെ 20 വിമാനങ്ങളിൽ 11 എണ്ണവും സീറ്റ് ഘടിപ്പിക്കുന്നതു പോലുള്ള അറ്റകുറ്റപ്പണിയിലാണുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com