കള്ളുഷാപ്പ് വിൽപന ഓൺലൈനിൽ
Mail This Article
×
തിരുവനന്തപുരം∙ സംസ്ഥാനത്തെ കള്ളുഷാപ്പ് വിൽപന ആദ്യമായി ഓൺലൈൻ വഴിയാക്കി സർക്കാർ വിജ്ഞാപനമിറക്കി. ഷാപ്പ് നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ മാസം 13 വരെ ഓൺലൈനായി അപേക്ഷ നൽകാം. ഓരോ മേഖലയിലെയും ജോയിന്റ് എക്സൈസ് കമ്മിഷണർക്കാണു ഷാപ്പ് വിൽപനയുടെ ചുമതല.
914 ഗ്രൂപ്പുകളിലായി 5170 ഷാപ്പുകളാണുള്ളത്. ഇതിൽ അന്തിക്കാട്, ചേർപ്പ്, കോലഴി, തൃശൂർ, കൊടുങ്ങല്ലൂർ റേഞ്ചുകളിൽ വിൽപന റേഞ്ച് അടിസ്ഥാനത്തിലാകും. ബാക്കിയുള്ളവ ഗ്രൂപ്പ് അടിസ്ഥാനത്തിലും. മൂന്നു വർഷത്തേക്കോ, ടോഡി ബോർഡ് പ്രവർത്തനം തുടങ്ങുന്നതു വരെയോ ആണു ലൈസൻസ് കാലാവധി.
Content Highlight: Online auction For Toddy Shop Sale
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.