ടാറ്റ നെക്സോൺ 8.09 ലക്ഷം രൂപ മുതൽ; ഇവി 14.74 ലക്ഷംമുതൽ
Mail This Article
×
ന്യൂഡൽഹി∙ ടാറ്റയുടെ കോംപാക്റ്റ് എസ്‍യുവിയായ നെക്സോൺ, നെക്സോൺ ഇവി എന്നിവയുടെ പുതിയ പതിപ്പ് വിപണിയിലെത്തി. പെട്രോൾ നെക്സോണിന് 8.09 ലക്ഷം രൂപ മുതലാണ് ഷോറൂംവില. ഡീസൽ മോഡലിന് 11 ലക്ഷം രൂപ മുതൽ. ഓട്ടമാറ്റിക് വകഭേങ്ങളുടെ വില 11.70 ലക്ഷത്തിൽ തുടങ്ങുന്നു.14.74 ലക്ഷം മുതൽ 19.94 ലക്ഷം രൂപ വരെയാണ് നെക്സോൺ ഇവിയുടെ ഷോറൂം വില. 465 കിലോമീറ്ററാണ് വാഗ്ദാനം ചെയ്യുന്ന ഉയർന്ന റേഞ്ച്. ഇലക്ട്രിക് വാഹനങ്ങൾക്കായി പ്രത്യേക വിൽപനവിഭാഗം ഈ സാമ്പത്തിക വർഷം തന്നെ ആരംഭിക്കുമെന്നും ടാറ്റ മോട്ടോഴ്സ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.