ADVERTISEMENT

ന്യൂഡൽഹി∙ ക്രെഡിറ്റ് കാർഡുകൾക്ക് പകരം യുപിഐ വഴി തന്നെ വായ്പാ സേവനം ലഭ്യമാക്കുന്ന 'യുപിഐ നൗ, പേ ലേറ്റർ' സംവിധാനം ബാങ്കുകൾ നടപ്പാക്കിത്തുടങ്ങി. എച്ച്ഡിഎഫ്സി‍, ഐസിഐസിഐ ബാങ്കുകളാണ് സേവനം ആദ്യഘട്ടത്തിൽ ലഭ്യമാക്കുന്നത്. പിന്നാലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), പഞ്ചാബ് നാഷനൽ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയുമെത്തും. കൂടുതൽ വിവരങ്ങൾക്ക് അതത് ബാങ്കുകളുമായി ബന്ധപ്പെടുക. 

ക്രെഡിറ്റ് കാർഡ് വഴി വായ്പ അനുവദിക്കുന്നതു പോലെ ബാങ്ക് ക്രെഡിറ്റ് ലൈൻ എന്ന പേരിൽ വായ്പ അനുവദിക്കും.  ക്രെഡിറ്റ് കാർഡിലേതു പോലെ പ്രതിമാസ ക്രെഡിറ്റ് ലിമിറ്റുണ്ടാകും. ഉദാഹരണത്തിന് എച്ച്ഡിഎഫ്സിയുടേത് 50,000 രൂപയാണ്. ഈ ക്രെ‍ഡിറ്റ് ലൈൻ, ഇഷ്ടമുള്ള യുപിഐ ആപ്പുമായി ബന്ധിപ്പിക്കാം. നിലവിൽ ഭീം ആപ്പിലാണ് സൗകര്യം. വൈകാതെ ഗൂഗിൾ പേ, പേയ്ടിഎം, ഫോൺപേ തുടങ്ങി ഏത് ആപ് വഴിയും തുക ചെലവഴിക്കാൻ വഴിയൊരുങ്ങും. ക്രെഡിറ്റ് കാർഡിലേതു പോലെ മാസാവസാനം ഉപയോഗിച്ച അത്രയും തുക തിരിച്ചടയ്ക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com