ADVERTISEMENT
ന്യൂഡൽഹി∙ കാനഡയിലെ ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയ്ക്ക് 87ാം സ്ഥാനം. ‘ഇക്കണോമിക് ഫ്രീഡം ഓഫ് ദ് വേൾഡ് 2021’ എന്ന റിപ്പോർട്ടിൽ 165 രാജ്യങ്ങളാണുള്ളത്. മുൻവർഷം  ഇന്ത്യയുടെ സ്ഥാനം 86 ആയിരുന്നു. 1980 മുതൽ ഇന്ത്യയുടെ സ്ഥാനം ഉയരുകയാണ്. 10ൽ 6.62 ആണ് ഇന്ത്യയുടെ പോയിന്റ്. റാങ്കിങ്ങിൽ നേരിയ ഇടിവു നേരിട്ടെങ്കിലും ദക്ഷിണേഷ്യയിൽ മികച്ച സാമ്പത്തിക സ്വാതന്ത്ര്യം ഇന്ത്യയിൽ തന്നെയാണെന്ന് റിപ്പോർട്ട് പറയുന്നു. സിംഗപ്പൂരാണ് റാങ്കിങ്ങിൽ ഒന്നാമത്. ഹോങ്കോങ്, സ്വിറ്റ്സർലൻഡ്, ന്യൂസീലൻഡ്, യുഎസ്, അയർലൻഡ്, ഡെൻമാർക്ക്, ഓസ്ട്രേലിയ, യുകെ, കാനഡ എന്നിവയാണ് തൊട്ടുപിന്നിൽ. ചൈനയുടെ സ്ഥാനം 111–ാമതാണ്. ഏറ്റവും അവസാനം വെനസ്വേല. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com