ADVERTISEMENT

തിരുവനന്തപുരം∙ ആഗോളതലത്തിൽ മികച്ച ഉൽപന്നങ്ങൾ നിർമിക്കാൻ പ്രാപ്തരായ പ്രോഗ്രാമർമാരെയും ഡിസൈനർമാരെയും കണ്ടെത്തുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്‌യുഎം) ‘ടോപ്പ് 100 സീരീസ്’ സംഘടിപ്പിക്കുന്നു. പ്രോഗ്രാമിങ്, ഉൽപന്നങ്ങളുടെ രൂപകൽപന, നിർമാണം എന്നീ മേഖലകളിലെ പ്രതിഭകളെ കണ്ടെത്തി അവരുടെ വൈദഗ്ധ്യം ഉപയോഗിച്ച് കേരളത്തിന്റെ ഊർജസ്വലമായ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ ശക്തമാക്കുകയാണ് ലക്ഷ്യമെന്നു കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക അറിയിച്ചു. കണ്ടെത്തുന്ന പ്രതിഭകളെ സ്റ്റാർട്ടപ്പ് മിഷന്റെ ബിൽഡ് ഇറ്റ് ബിഗ് പദ്ധതിയുടെ ഭാഗമാക്കും.

 ജിടെക്കിന്റെ ടാലന്റ് ബിൽഡിങ് പ്ലാറ്റ് ഫോമായ മ്യൂലേണുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കേരള സ്റ്റാർട്ടപ്പ് മിഷൻ നവംബറിൽ സംഘടിപ്പിക്കുന്ന ഹഡിൽ ഗ്ലോബൽ അഞ്ചാം പതിപ്പിന്റെ ഭാഗമായി 45 ദിവസത്തെ കോഡിങ് ചാലഞ്ച് സംഘടിപ്പിക്കും. ആഗോള വിപണിയിൽ നേട്ടമുണ്ടാക്കാൻ സാധിക്കുന്ന സാങ്കേതിക ഉൽപന്നങ്ങൾ നിർമിക്കാൻ കഴിവുള്ള 100 കോഡർമാരെ കോവളത്തിനടുത്തുള്ള ചൊവ്വരയിലെ സോമതീരം ബീച്ചിൽ നവംബർ 16 മുതൽ 18 വരെ നടക്കുന്ന നടക്കുന്ന ഹഡിൽ ഗ്ലോബൽ പരിപാടിയിൽ അനുമോദിക്കും. സ്കൂൾ, കോളജ് വിദ്യാർഥികൾക്കും പ്രഫഷണലുകൾക്കും ജോലിയിൽ നിന്ന് വിരമിച്ചവർക്കും പ്രായഭേദമന്യേ ഇതിനായി പങ്കെടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com