ADVERTISEMENT

2000 രൂപ കറൻസി മാറ്റിയെടുക്കാൻ ഇനി 4 ദിവസം മാത്രം. 30 ആണ് അവസാന തീയതി.  ബാങ്കുകളിൽ 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും സാധിക്കും. പരമാവധി 10 നോട്ടുകൾ ഒരു സമയം മാറ്റിയെടുക്കാം. അക്കൗണ്ട് ഇല്ലാത്ത ബാങ്കുകളിലും വ്യക്തികൾക്ക് നോട്ടുകൾ മാറിയെടുക്കാം.  

ആധാർ ബന്ധിപ്പിക്കണം

സർക്കാരിന്റെ വിവിധ ലഘു സമ്പാദ്യപദ്ധതികളിൽ അക്കൗണ്ട് എടുത്ത സമയത്ത് ആധാർ നമ്പർ നൽകാത്തവർ 30നകം ഇത് നൽകിയില്ലെങ്കിൽ അക്കൗണ്ട് താൽകാലികമായി മരവിപ്പിക്കും. ആധാർ നൽകുന്ന മുറയ്ക്ക് അക്കൗണ്ട് വീണ്ടും പ്രവർത്തനക്ഷമമാകും. ഏപ്രിൽ 1 മുതലാണ് ആധാർ നിർബന്ധമാക്കിയത്.

പബ്ലിക് പ്രോവിഡന്റ് ഫണ്ട്, മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ പദ്ധതി, നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റ്, കിസാൻ വികാസ് പത്ര, സുകന്യ സമൃദ്ധി പദ്ധതി തുടങ്ങിയവയാണ് ലഘു സമ്പാദ്യപദ്ധതികൾ. ബാങ്ക്/പോസ്റ്റ് ഓഫിസ് സന്ദർശിച്ച് ആധാർ കാർഡും പാസ് ബുക്കും നൽകി ലിങ്ക് ചെയ്യാം. 

ഒക്ടോബർ 1 മുതൽ ഇങ്ങനെ; വിദേശ ടൂറുകൾക്ക് വിലകൂടും

വിദേശത്തേക്ക് പണമയയ്ക്കുന്നതിനുള്ള വർധിപ്പിച്ച ടിസിഎസ് (ഉറവിടത്തിൽ ശേഖരിക്കുന്ന നികുതി) ഈടാക്കും. 5 ശതമാനമായിരുന്ന ടിസിഎസ് 20% വരെയാണ് വർധിപ്പിച്ചത്.വിദേശ ടൂർ പാക്കേജ് വാങ്ങൽ, ബോണ്ടുകൾ, ഓഹരികൾ അല്ലെങ്കിൽ റിയൽ എസ്റ്റേറ്റ് എന്നിവയിലെ നിക്ഷേപത്തിനുള്ള പണമയയ്ക്കൽ, പ്രവാസികൾക്കുള്ള സമ്മാനം തുടങ്ങിയവയ്ക്കു ചെലവു കൂടും. വിദ്യാഭ്യാസ, ചികിത്സാച്ചെലവുകൾക്ക് നിലവിലെ നിരക്ക് തുടരും.

ജനന സർട്ടിഫിക്കറ്റ് അടിസ്ഥാന രേഖ

ഒക്ടോബർ ഒന്നിനു ശേഷം ജനിക്കുന്നവരുടെ പ്രായം തെളിയിക്കുന്ന അടിസ്ഥാനരേഖയായി ജനനസർട്ടിഫിക്കറ്റ് മാറും. 

കാറുകൾക്ക് സ്റ്റാർ റേറ്റിങ്

ഒക്ടോബർ ഒന്നിനു ശേഷം സ്റ്റാർ റേറ്റിങ് നോക്കി കൂടുതൽ സുരക്ഷിതമായ കാറുകൾ വാങ്ങാൻ അവസരമൊരുങ്ങും. ഇടിയുടെ ആഘാതം പരിശോധിക്കുന്ന ക്രാഷ് ടെസ്റ്റുകളിലെ പ്രകടനം അടിസ്ഥാനമാക്കി കാറുകൾക്ക് സ്റ്റാർ റേറ്റിങ് നൽകുന്ന 'ഭാരത് എൻക്യാപ്' സംവിധാനം ആരംഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com