5 വർഷ റിക്കറിങ് ഡിപ്പോസിറ്റ് പലിശയിൽ നേരിയ വർധന
Mail This Article
×
ന്യൂഡൽഹി∙ ലഘുസമ്പാദ്യ പദ്ധതികളിൽ, 5 വർഷത്തെ റിക്കറിങ് ഡിപ്പോസിറ്റിന്റെ പലിശ 6.5 ശതമാനമായിരുന്നത് 6.7% ആക്കി ഉയർത്തി. ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെയാണ് പ്രാബല്യം. മറ്റുള്ള പദ്ധതികളുടെ പലിശനിരക്കിൽ മാറ്റമില്ല.
മാറ്റമില്ലാത്ത നിരക്കുകൾ
ടോം ഡിപ്പോസിറ്റ് (1 വർഷം): 6.9%, ടേം ഡിപ്പോസിറ്റ് (2 വർഷം): 7%, ടേം ഡിപ്പോസിറ്റ് (3 വർഷം): 7%, ടേം ഡിപ്പോസിറ്റ് (5 വർഷം): 7.5%, സേവിങ്സ് ഡിപ്പോസിറ്റ്: 4%, പബ്ലിക് പ്രോവിഡന്റ് ഫണ്ട്: 7.1%, മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ പദ്ധതി: 8.2%, പ്രതിമാസ വരുമാന പദ്ധതി: 7.4%, നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റ്: 7.7%, കിസാൻ വികാസ് പത്ര: 7.5% (115 മാസം), സുകന്യ സമൃദ്ധി പദ്ധതി: 8%
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.