ADVERTISEMENT

കൊച്ചി∙ നാളെ മുതൽ വിദേശ യാത്രകൾക്കു ചെലവേറും. യാത്രകൾക്ക് വിദേശ നാണ്യം വാങ്ങുമ്പോൾ 7 ലക്ഷം രൂപയിലേറെയുള്ള തുകയ്ക്കെങ്കിൽ 20% ടിസിഎസ് (സ്രോതസിൽ നികുതി) ഈടാക്കും. 7 ലക്ഷത്തിൽ താഴെയുള്ള തുകകൾക്ക് 5% നിരക്ക്.ഉന്നത വിദ്യാഭ്യാസത്തിനുള്ള ഫീസ് അടയ്ക്കാനും മറ്റ് ചെലവുകൾക്കും വിദേശനാണ്യം വാങ്ങുമ്പോൾ അംഗീകൃത ധനകാര്യ സ്ഥാപനത്തിൽ നിന്നുള്ള വായ്പയുണ്ടെങ്കിൽ 0.5% നിരക്ക് മാത്രം. വായ്പ എടുത്തിട്ടില്ലെങ്കിൽ 5% നിരക്ക്.

വിദേശത്തേക്കു ടൂർ പാക്കേജുകളിൽ പോകുന്നവർക്ക് തുക 7 ലക്ഷത്തിനു മുകളിലാണെങ്കിൽ 20% ടിസിഎസ് നൽകേണ്ടി വരും. 7 ലക്ഷത്തിൽ താഴെയെങ്കിൽ 5%. എന്നാൽ വിദേശയാത്രയുടെ 60 ദിവസം മുമ്പ് വിദേശനാണ്യം വാങ്ങാൻ റിസർവ് ബാങ്ക് അനുവദിക്കുന്നുണ്ട്. എങ്കിൽ നവംബർ 30 വരെയുള്ള യാത്രകൾക്ക് ഇന്ന് വിദേശനാണ്യം വാങ്ങിയാൽ പുതിയ നിരക്കുകൾ ബാധകമാവില്ല. 

Content Highlight: TCS on Foreign Remittances From 1 October

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com