ഹൃദയത്തിന് ഗുരുതരരോഗം ബാധിച്ച വിദ്യാർഥി സഹായം തേടുന്നു

Mail This Article
കൂത്താട്ടുകുളം ∙ ഹൃദയത്തിന് ഗുരുതരരോഗം ബാധിച്ച വിദ്യാർഥി ജീവൻ നിലനിർത്താനും ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കും സഹായം തേടുന്നു. പുതുവേലി അരീപ്ലാക്കൽ ജോസിന്റെയും എൽസിയുടെയും ഇളയ മകൻ ജ്യോതിഷ് ജോസാണ് (19) ഗുരുതരാവസ്ഥയിൽ കഴിയുന്നത്.
ഹയർസെക്കൻഡറി വിദ്യാർഥിയായിരിക്കെ 2 വർഷം മുൻപാണ് ജ്യോതിഷിൽ രോഗലക്ഷണങ്ങൾ കണ്ടത്. ശ്വാസംമുട്ടലും നെഞ്ചിടിപ്പ് വേഗക്കൂടുതലുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ഹൃദയവാൽവുകൾ തകരാറിലാണെന്നും രക്തക്കുഴലുകൾ ചുരുങ്ങുന്നുവെന്നും കണ്ടെത്തി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റി.
രോഗത്തെത്തുടർന്ന് പഠനം തടസ്സപ്പെട്ടതോടെ കംപ്യൂട്ടർ കോഴ്സിനു ചേർന്നെങ്കിലും അതും നിലച്ചിരിക്കുകയാണ്. ഹൃദയത്തിന്റെ പമ്പിങ് 25 ശതമാനമായി കുറഞ്ഞുവെന്നാണ് ഡോക്ടർമാർ പറയുന്നത്. ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് കാത്തിരിക്കുന്ന ജ്യോതിഷന്റെ ജീവൻ നിലനിർത്താനുള്ള ചികിത്സയ്ക്ക് 2 ലക്ഷം രൂപയോളം വേണ്ടിവരും. 2000 രൂപയോളം പ്രതിമാസം മരുന്നുകൾക്കും ചിലവു വരും. ഹൃദയമാറ്റ ശസ്ത്രക്രിയയക്ക് 10 ലക്ഷം രൂപയോളമാണ് ചിലവു പ്രതീക്ഷിക്കുന്നത്.
നിർധന കുടുംബാംഗമായ ജ്യോതിഷിന്റെ ചികിത്സയ്ക്ക് സുമനസകളുടെ സഹായം കൂടിയേ തീരൂ. 10 സെന്റിൽ ചെറിയ ഒരു വീട് മാത്രമാണ് ഈ കുടുംബത്തിന് ആകെയുള്ളത്. സഹായിക്കാൻ താൽപര്യമുള്ളവർക്ക് ജ്യോതിഷിന്റെ അക്കൗണ്ടിൽ പണം അയയ്ക്കാം.
എൽസിയുടെ ഫോൺ: 9846894825
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
Jyothish Jose
SB Account Number: 40608101011128
Kerala Gramin Bank Puthuveli Branch
IFSC: KLGB0040608