ADVERTISEMENT

കൽപറ്റ∙ വൈത്തിരി അയ്യപ്പൻകുന്ന് ലക്ഷംവീട് കോളനിയിലെ സുന്ദരനും (70) ഭാര്യ ലക്ഷ്മി വള്ളിയും (60), ഇവരുടെ ഏക മകൻ സജീവനും (34) വിവിധ രോഗങ്ങളാൽ വലയുന്നു. വർഷങ്ങളായി ചികിത്സയിൽ കഴിയുന്ന കുടുംബം തുടർ ചികിത്സയ്ക്ക് വഴി കാണാതെ ബുദ്ധിമുട്ടുകയാണ്.

 

സുന്ദരത്തിന് 5 വർഷം മുൻപ് കാൻസർ ബാധിച്ചതിനെ തുടർന്ന് റേഡിയേഷനും, ശസ്ത്രക്രിയയും കഴിഞ്ഞ് തുടർ ചികിത്സയിലാണ്. സുന്ദരന്റെ ഭാര്യയ്ക്ക് രക്തം കട്ട പിടിക്കുന്ന രോഗമാണ്. 2 ശസ്ത്രക്രിയകൾ കഴിഞ്ഞിട്ടും നിരന്തര ചികിത്സയിലാണ്. ഇവരുടെ മകൻ സജീവൻ ചെറുപ്പം മുതലെ ഹീമോഫീലിയ രോഗിയാണ്. 

 

3 പേരുടെയും ചികിത്സയ്ക്കായി മാസം തന്നെ വലിയ തുകയാണ് ആവശ്യം. ജോലി ചെയ്യാൻ കഴിയാതായതോടെ ഇവരുടെ വരുമാനവും നിലച്ചിരിക്കുകയാണ്. കുടുംബത്തെ സഹായിക്കാനായി പഞ്ചായത്ത് അംഗം ഒ. ജിനിഷ ചെയർമാനായും സി.സി. ഉണ്ണിക്കൃഷ്ണൻ കൺവീനറായും കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്. ഉദാരമതികളിൽ നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കാനായി വൈത്തിരി കനറാ ബാങ്കിൽ 110040526361 (IFSC CNRB0000358) ആയി അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. ഫോൺ: 9495891145

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com