ADVERTISEMENT

മാവേലിക്കര ∙ വിശപ്പിന്റെ വിളിയെത്തുമ്പോൾ 3 വയസ്സുകാരി അച്ഛനോടു സങ്കടം പറയും; മുൻപത്തെ പോലെ പലഹാരങ്ങൾ വാങ്ങി നൽകാത്തതിന്റെ ചെറിയ പരിഭവം ആ കുഞ്ഞു മുഖത്തു നിഴലിക്കും. ആശ്വാസവാക്ക് പറയാനാകാതെ വിങ്ങുന്ന അനിലിനു പ്രാർഥന ഒന്നേയുള്ളൂ; പഴയതുപോലെ ആയില്ലെങ്കിലും എഴുന്നേറ്റു നിൽക്കാൻ കഴിയണം. ലോട്ടറി ടിക്കറ്റ് വിറ്റെങ്കിലും 2 കുഞ്ഞുങ്ങളുടെ വിശപ്പ് അകറ്റണം. ഇതിനു സുമനസ്സുകളുടെ കാരുണ്യമാണ് പല്ലാരിമംഗലം അനിൽ ഭവനം ബി.അനിൽകുമാർ (44) തേടുന്നത്.

ഏഴു മാസം മുൻപാണ് അനിൽകുമാറിനെയും കുടുംബത്തെയും തേടി ദുർവിധി എത്തിയത്. തുടർച്ചയായി ജോലി ഇല്ലാതിരുന്നതിനാൽ പെയിന്റിങ് തൊഴിലാളിയായ അനിൽ കോൺക്രീറ്റ് പൊളിക്കാൻ പോയി. കോൺക്രീറ്റ് ബീം അടർന്നു ദേഹത്തു വീണ് അരയ്ക്കു താഴേക്കു ഗുരുതരമായി പരുക്കേറ്റു.

2 ശസ്ത്രക്രിയ ഉൾപ്പെടെ വിദഗ്ധ ചികിത്സ നടത്തിയാൽ ജീവിതത്തിലേക്കു തിരിച്ചെത്താമെന്നു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞത്.ഇതുവരെ ചികിത്സയ്ക്കായി നാലര ലക്ഷം രൂപയിലേറെ ചെലവായി. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കു ലക്ഷങ്ങൾ വേണം.യഥാസമയം വിദഗ്ധ ചികിത്സ ലഭിക്കാതിരുന്നതു മറ്റു ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായി. ശസ്ത്രക്രിയ നടത്തിയാൽ എഴുന്നേറ്റു നിൽക്കാൻ സാധിക്കുമെന്നാണു ഡോക്ടർമാർ പറയുന്നത്. ഭാര്യയും മൂന്നും എട്ടും വയസ്സുള്ള രണ്ടു കുഞ്ഞുങ്ങളും ഉൾപ്പെടുന്നതാണ് അനിലിന്റെ കുടുംബം. 

6 മാസത്തേക്കു ലഭിച്ച താൽക്കാലിക ജോലിയിൽ നിന്നു ഭാര്യയ്ക്കു ലഭിക്കുന്ന വരുമാനമാണ് ഉപജീവനമാർഗം. യൂണിയൻ ബാങ്ക് മാവേലിക്കര ശാഖയിൽ അനിലിന്റെ പേരിൽ അക്കൗണ്ട് (നമ്പർ: 504102010054568. IFSC: UBIN0550418) തുടങ്ങിയിട്ടുണ്ട്. 9544634665 (ഗൂഗിൾപേ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com