ADVERTISEMENT

ബേഡഡുക്ക∙ ഇരുവൃക്കകളും തകരാറിലായ യുവതി ചികിത്സാ സഹായം തേടുന്നു. ബേഡഡുക്ക ചെരിപ്പാടി സ്വദേശി കെ. പ്രസന്ന (41)യാണ് ജീവിതം തിരികെ പിടിക്കാൻ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി കാരുണ്യം തേടുന്നത്.  ഡ്രൈവർ  ജോലി ചെയ്തു കുടുംബം പുലർത്തുന്ന ഭർത്താവ് മധുസൂതനന്റെ  ഏക വരുമാനത്തിലാണു നാളുകളായി കുടുംബം കഴിഞ്ഞു പോയിരുന്നത്.

കഴിഞ്ഞ ദിവസം  ഇവരുടെ  മകൻ  വൈശാഖ് ഡെങ്കിപ്പനി ബാധിച്ചു മരിച്ചിരുന്നു. അതിനും ചികിത്സയ്ക്കായി ഏറെ പണം ചെലവായി. പ്രസന്നയ്ക്ക് 5 വർഷം മുൻപാണ് വൃക്കകൾക്കു തകരാറുള്ളതായി കണ്ടെത്തിയത്. തുടർന്ന് ചികിത്സകൾ ആരംഭിച്ചെങ്കിലും ഡയാലിസിസിലേക്കു നീങ്ങേണ്ടി വന്നു. ഇപ്പോൾ ആഴ്ചയിൽ രണ്ട് ദിവസം  ഡയാലിസിസ് നടത്തിയാണ് മുന്നോട്ടു പോകുന്നത്. തുടർ ചികിത്സാസഹായത്തിനായി മുന്നാട് കേരള ഗ്രാമീണ ബാങ്കിൽ  അക്കൗണ്ട് തുറന്നിട്ടുണ്ട്. 

∙പ്രസന്ന ചികിത്സ കമ്മിറ്റി 

അക്കൗണ്ട് നമ്പർ: 40458101054178 

ഐഎഫ്‌സി കോഡ് - KLGB 0040458   

ഗൂഗിൾ പേ നമ്പർ–9497146343

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com