നഷ്ടപ്പെട്ടു പോകുന്ന ജീവിതം അനിൽകുമാറിന് തിരികെ പിടിക്കണം, മക്കളെ വളർത്തണം
Mail This Article
കൊല്ലം ∙ ദുരിതത്തിൽ നിന്നും ദുരിതത്തിലേക്കുളള യാത്രയാണ് കൊല്ലം പേരൂർതെറ്റിച്ചിറ അലീനാ ഭവനത്തിൽ അനിൽകുമാറിന്റേത്. മരപ്പണിക്കാരനായിരുന്ന അനിലിന്റെ രണ്ടു കണ്ണിന്റെയും കാഴ്ച പെട്ടെന്ന് നഷ്ടപ്പെടുകയായിരുന്നു. ജോലി ചെയ്യാനാകാതെ വന്നതിനു പിന്നാലെ അനിലിനെയും വിദ്യാർഥികളായ 2 പെൺമക്കളെയും ഉപേക്ഷിച്ച് ഭാര്യ പോയത് ഇവരുടെ ജീവിതത്തെ ഉലക്കുന്നതായി.
മരപ്പണിക്ക് പോകാനാകാത്ത അവസ്ഥ വന്നതിനെ തുടർന്ന് നിത്യചെലവുകൾക്കുപോലും പണം കണ്ടെത്താൻ കഴിയാതെയായി. തൊഴിലിൽ നിന്നുള്ള ഏക വരുമാനം ഇല്ലാതായതോടെ സഹകരണ ബാങ്കിൽ നിന്നെടുത്ത വായ്പയുടെ തിരിച്ചടവുകൾ മുടങ്ങി. മുതലും പലിശയുമടക്കം 5,90,000 രൂപ കുടിശിഖയായതിനാൽ ജപ്തി നടപടികളുമായി മുന്നോട്ട് പോകുന്നതിനുള്ള തീരുമാനമെടുത്തിരിക്കുകയാണ് ബാങ്ക് അധികൃതർ.
ഗുരുതരമായ നിരവധി രോഗങ്ങൾ കാരണം അനിലിന്റെ രണ്ടുകാലിന്റെയും വിരലുകൾ മുറിച്ചു മാറ്റിയിട്ട് ദിവസങ്ങൾ മാത്രമേ ആയുള്ളൂ. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നടന്ന ഇതിന്റെ ചികിത്സക്കും മറ്റുമായി വലിയ തുകയാണ് ചെലവായത്.
ഇത്തരം പ്രശ്നങ്ങൾ കാരണം പഠനത്തിൽ മികവു പുലർത്തിയിരുന്ന രണ്ട് പെൺകുട്ടികളുടെയും വിദ്യാഭ്യാസം തടസപ്പെടുന്ന സാഹചര്യമാണിപ്പോൾ. കടം കാരണം വീട് നഷ്ടപ്പെടുന്ന അവസ്ഥയും ഇവരുടെ ദുഃഖം ഇരട്ടിയാക്കുകയാണ്. ഈ സാഹചര്യത്തിൽ സുമനസുകളുടെ സഹായ - സഹകരണങ്ങൾ തേടുകയാണിവർ.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
ഇന്ത്യൻ ബാങ്ക് കൊട്ടിയം ശാഖ
ബാങ്ക് അക്കൗണ്ട് നമ്പർ: 6339645873
IFSC Code: IDIB000K265
Gpay: 7736953846