ADVERTISEMENT

കോട്ടയം∙ ഇരു കിഡ്നികളും തകരാറിലായ യുവതി ചികിത്സe സഹായം തേടുന്നു. ആലപ്പുഴ ചേർത്തല പാണാവള്ളി 14ാം വാർഡിൽ ദിവാകരൻ–ചന്ദ്രിക ദമ്പതികളുടെ മകൾ ഇന്ദു ദിവാകരൻ (29) ആണ് കിഡ്നി മാറ്റിവെക്കുന്നതിനായി സുമനസുകളുടെ സഹായം തേടുന്നത്.

ബിഎസ്എസി നഴ്സായിരുന്ന ഇന്ദു കോട്ടയത്തു സ്വകാര്യ ആശുപത്രിയിലാണു ജോലി ചെയ്തിരുന്നത്. വയറു വേദനയുണ്ടായപ്പോൾ നടത്തിയ പരിശോധനയിലാണ് കിഡ്നി തകരാർ കണ്ടെത്തിയത്. നിലവഷളായതോടെ  കിഡ്നി മാറ്റിവെയ്ക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചു.

ഡയാലിസിസും  ചെയ്യുന്നുണ്ട്. ദിവാകരൻ മരപ്പണി ചെയ്താണ് ചികിത്സക്കുള്ള ചെലവ് കണ്ടെത്തുന്നത്. ചികിത്സകൾക്കായി 16 ലക്ഷത്തിലധികം രൂപ ചെലവ് വരും. ഇന്ദു ദിവാകരന്റെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

അക്കൗണ്ട് നമ്പർ: 0363053000062360,
IFSC: SIBL0000363
ഫോൺ–8539055071

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com