ADVERTISEMENT

തിരുവനന്തപുരം∙ തുടകളിലെ ഞരമ്പിന്റെ തടസ്സം നീക്കാൻ വത്സലയ്ക്ക്(57) വേണ്ടത് 7 ലക്ഷം രൂപ. സുമനസ്സുകൾ കനിയുമെന്ന പ്രതീക്ഷയിലാണ് നിർധന കുടുംബം. 10 വർഷമായി പ്രമേഹ രോഗത്തിന് ചികിത്സയിലാണ് തിരുമല മങ്കാട്ടുകടവ് ‘ശിവശക്തിയിൽ’ പരേതനായ എസ്.മനോഹരൻ നായരുടെ ഭാര്യ എസ്.വത്സല.

രോഗം സങ്കീർണമായതിനെത്തുടർന്ന് ഇടതുകാലിലെ 5 വിരലുകളും, വലതു കാലിലെ ഒരു വിരലും മുറിച്ചുമാറ്റി.  ഫെബ്രുവരിയിലാണ് വലതുകാലിൽ ശസ്ത്രക്രിയ നടത്തിയത്. രണ്ടു കാലുകളിലെയും തുടകളിലെ ഞരമ്പിന് തടസ്സമാണ് വത്സല ഇപ്പോൾ നേരിടുന്ന മുഖ്യപ്രശ്നം.

തടസ്സം നീക്കാൻ ഈ മാസം 9ന് അടിയന്തര ശസ്ത്രക്രിയ നടത്തണമെന്ന് ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ ഡോക്ടർമാർ നിർദേശിച്ചെങ്കിലും ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം കണ്ടെത്താൻ കഴിയാത്തതിനാൽ സർജറി നടത്താനായില്ല. 

ശസ്ത്രക്രിയയ്ക്ക് 3 ലക്ഷം രൂപയും തുടർ ചികിത്സാ ചെലവുകൾക്കായി 4 ലക്ഷം രൂപയും ആവശ്യമാണ്. 10 വർഷം മുൻപ് മനോഹരൻ നായർ മരിച്ചു. ഏക മകൾ നിത്യ നായരുടെ സംരക്ഷണയിലാണ് വത്സല. ബന്ധുക്കളും അയൽക്കാരും നൽകിയ സഹായത്താലാണ് ഇതുവരെ ചികിത്സ നടത്തിയത്.

ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കും പണമില്ലാത്ത സ്ഥിതിയാണ്. വത്സലയ്ക്ക് സ്വന്തമായി വീടില്ല. കനിവുള്ളവർ സഹായിക്കുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. തിരുമല പുത്തൻകട ജംക‍്ഷനു സമീപമാണ് ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്നത്.  വത്സലയുടെ മകൾ നിത്യയുടെ പേരിൽ ഇന്ത്യൻ ബാങ്ക് പൂജപ്പുര ശാഖയിൽ അക്കൗണ്ട് തുറന്നു. തിരുമല വാർഡ് കൗൺസിലർ കെ.അനിൽകുമാർ കൺവീനറായി ചികിത്സാ സഹായ സമിതി രൂപീകരിച്ചു. 

സാമ്പത്തിക സഹായത്തിന് ഇന്ത്യൻ ബാങ്ക് പൂജപ്പുര ശാഖ

നിത്യ

അക്കൗണ്ട് നമ്പർ:  6152776474
ഐഎഫ്എസ്‌സി: IDIB000P202
ഫോൺ നമ്പർ: 9497836838
ഗൂഗിൾപേ: 9497836838

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com