മനുഷ്യസ്നേഹത്തിന്റെ അപ്പോസ്തലൻ
Mail This Article
കാലം ചെയ്ത ബാവായെ മനുഷ്യസ്നേഹത്തിന്റെ അപ്പോസ്തലനായാകും ഞാൻ ഓർക്കുക. എന്റെ എളിയ കാരുണ്യപദ്ധതിയായ ‘കെയർ ആൻ ഷെയറി’ന് എന്നും തുണയായിരുന്നു തിരുമേനി. അതിൽ അദ്ഭുതമില്ല. അഗതികൾക്കു കരുണ ചൊരിഞ്ഞ ജീവിതമായിരുന്നുവല്ലോ അദ്ദേഹത്തിന്റേത്.
വീടില്ലാത്തവർക്കു വീടുവയ്ക്കാൻ സ്വന്തം സ്ഥലം വിട്ടുകൊടുത്ത, തനിക്കു കാൻസർ ബാധിക്കും മുൻപേ ആരോരുമില്ലാത്ത കാൻസർ രോഗികൾക്കായി ‘സ്നേഹസ്പർശം’ പദ്ധതി വിഭാവനം ചെയ്ത, രോഗികൾക്കും സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും എന്നും പരിഗണന നൽകിയ ബാവായെ കേരളത്തിനു മറക്കാനാവില്ല. എന്നും ലാളിത്യത്തോടെ ജീവിച്ച, എന്നും കുട്ടിക്കാലത്തെ ജീവിതപ്രയാസങ്ങൾ അനുസ്മരിച്ചിരുന്ന, എത്രയോ ഉയരങ്ങളിലെത്തിയിട്ടും എളിയവനെപ്പോലെ പെരുമാറിയിരുന്ന തിരുമേനി കേരളം സൃഷ്ടിച്ച ആത്മീയവ്യക്തിത്വങ്ങളിൽ അദ്വിതീയനായിരുന്നു. ആ വിശുദ്ധ സ്മരണയ്ക്കു മുന്നിൽ ആത്മാഞ്ജലികൾ.
English Summary: Actor Mammootty tribute to Catholicos Baselios Marthoma Paulose