ADVERTISEMENT

∙പന്ന്യൻ രവീന്ദ്രൻ: ഇന്ത്യൻ ജനതയുടെ മഹാഭൂരിപക്ഷവും ഏതെങ്കിലുമൊരു ദൈവവിശ്വാസത്തിൽ ജീവിക്കുന്നവരാണ്. ഭൗതികവാദം എന്ന പ്രത്യയശാസ്ത്രത്തിന്റെ അന്തഃസത്തയിൽ പ്രവർത്തിച്ച കമ്യൂണിസ്റ്റ് പാർട്ടിക്ക് ഇന്ത്യയുടെ മഹാഭൂരിപക്ഷം ജനങ്ങളിലേക്കു കടന്നുചെല്ലാൻ കഴിയാത്തതിന്റെ പ്രധാനകാരണം നിരീശ്വരവാദികൾ എന്ന പ്രചാരണമായിരുന്നുവെന്നു പരിശോധിച്ചാൽ മനസ്സിലാകുന്നതാണ്. 

∙ടി.ഡി.രാമകൃഷ്ണൻ: സാഹിത്യത്തിനു സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്താൻ പറ്റുന്ന ഒരു കാലമാണ് ഇതെന്ന് എനിക്കു തോന്നുന്നില്ല. സിനിമയൊക്കെയാണു പിന്നെയും എന്തെങ്കിലും കാര്യങ്ങൾ ചെയ്തിട്ടുള്ളത്. കല ഹിംസയ്ക്ക് എതിരായിട്ടു പ്രവർത്തിക്കുന്ന ഒരു കാര്യമാണ്. പക്ഷേ, മനുഷ്യൻ അതിനെയെല്ലാം തോൽപ്പിച്ചുകൊണ്ടു കൂടുതൽ കൂടുതൽ ഹിംസാലുവായിട്ടു മാറുന്നതാണു നമുക്കു കാണാൻ കഴിയുന്നത്. 

∙ എം. മുകുന്ദൻ: ഒറിജിനാലിറ്റിയുണ്ട് ഒ.വി.വിജയന്റെ കാർട്ടൂൺ കലയ്ക്ക്. ഇപ്പോൾ വിജയനെ അനുകരിച്ചു വരയ്ക്കുന്ന കാർട്ടൂണിസ്റ്റുകളുണ്ട്. അവരുടെ കാർട്ടൂണുകൾക്കു വിജയന്റെ ശൈലിയുമായേ ബന്ധമുള്ളൂ. വിജയന്റെ ചിന്തയുടെ ആഴവും ഒറിജിനാലിറ്റിയും അവരിൽ കാണാനില്ല.

∙ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്: എല്ലാകാലത്തും നല്ല എഴുത്തുകാരും ശരാശരിക്കാരായ എഴുത്തുകാരും ഉണ്ടാവും, ഉണ്ടായിട്ടുണ്ട്. അതുപോലെ നല്ല വായനക്കാരും ശരാശരി വായനക്കാരും ഉണ്ടാകും. ഉയർന്ന വായനക്കാർ കുറഞ്ഞിടത്തു ഭാഷയും സാഹിത്യവും ജീർണിക്കും. നീർക്കോലിയെ രാജവെമ്പാലയെന്നു തെറ്റിദ്ധരിക്കും.

∙ ജോയ് മാത്യു: സാബു ഒരു മോശം വ്യവസായിയാണ്. നമ്മുടെ നാട്ടിൽത്തന്നെ കാട്ടിൽ മരവും കടത്താൻ സ്വർണവും വിഴുങ്ങാൻ പാലാരിവട്ടങ്ങളും ഉള്ളപ്പോൾ അതിലല്ലേ മുതലിറക്കേണ്ടത് ?

∙ മഹേഷ് നാരായണൻ: തീരദേശത്തെക്കുറിച്ചു സിനിമ ചെയ്യുമ്പോൾ അവിടെയുള്ള മതവിഭാഗങ്ങളെക്കുറിച്ചു പറയേണ്ടിവരും. അവരെ ഒഴിവാക്കിക്കൊണ്ടു സിനിമ ചെയ്യാൻ പറ്റില്ലല്ലോ. സമൂഹത്തിലെപ്പോഴും ഭിന്നാഭിപ്രായങ്ങളുണ്ടാകും. അതു ഭയപ്പെടുമ്പോൾ സിനിമയോടുള്ള സത്യസന്ധതയാണ് ഇല്ലാതാവുന്നത്. അതിനു ഞാനൊരുക്കമല്ല.

∙ ശശി തരൂർ: ഭാര്യമാരിലുള്ള തങ്ങളുടെ ഉടമസ്ഥാവകാശം സ്ഥാപിക്കാനായി ഭാര്യയുടെ സ്വന്തം പേരുപോലും മാറ്റിയിരുന്നു ആര്യാവർത്തത്തിലെ പുരുഷന്മാർ. അത് ഓർമിപ്പിക്കുന്നതാണ് ദേശീയ തലസ്ഥാനത്തെ തങ്ങളുടെ പ്രതിച്ഛായയ്ക്കനുസരിച്ച് പുനർനിർമിക്കാനുള്ള ബിജെപി സർക്കാരിന്റെ തീരുമാനം. ഡൽഹിയുടെ ഭൗതികമുഖം മാറ്റുന്നത് അടിസ്ഥാനപരമായി അധികാരഗർവ് കാണിക്കലാണ്. മോദിത്വത്തിന്റെ ചാപ്പകുത്താനുള്ള ആഗ്രഹവും.

English Summary: Malayalam recent famous quote

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com